തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചയായ ചിത്രമാണ് രാക്ഷസന്. സിനിമ മികച്ച പ്രതികരണം നേടി മുന്നേറുമ്ബോള്‍ സിനിമാ ലോകത്ത് വാര്‍ത്തയാകുന്നത് നടന്റെ വിവാഹ മോചനമാണ്. ചിത്രത്തിലെ നായകന് വിഷ്ണു വിശാല്‍ വിവാഹമോചിതനായി.
വിഷ്ണു തന്നെയാണ് തന്റെ വിവാഹമോചന വാർത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. തങ്ങള്‍ ഇരുവരും ഒരുവര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും എങ്കിലും മകന്റെ രക്ഷിതാക്കളായി തുടരുമെന്നും വിഷ്ണു കുറിപ്പില്‍ പറയുന്നു .
“ഒരു വര്‍ഷമായി പിരിഞ്ഞു താമസിക്കുകയായിരുന്ന ഞാനും രജനിയും ഇപ്പോള്‍ നിയമപരമായി വേര്‍പിരിഞ്ഞിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഒരു മകനുണ്ട്. അവന്റെ രക്ഷിതാവായി അവന് വേണ്ട കാര്യങ്ങള്‍ ചെയ്യുക എന്നതിനായിരിക്കും ഇനി എപ്പോഴും പ്രാധാന്യം നല്‍കുക. ഞാനും രജനിയും ഒരുമിച്ച് കുറേ സുന്ദരവര്‍ഷങ്ങള്‍ പങ്കിട്ടു. ഇനിയും പരസ്പര ബഹുമാനത്തോടെ നല്ല സുഹൃത്തുക്കളായി തുടരും” – വിഷ്ണു വിശാല്‍ അറിയിച്ചു.