വളർന്നുവരുന്ന ഒട്ടുമിക്ക നായികമാരുടെയും ഒരാഗ്രഹമാണ് ദളപതി വിജയ്യുടെ നായികയായി അഭിനയിക്കുക എന്നത്. എന്നാലിതാ വിജയ്യുടെ മകൻ ജേസൺ സഞ്ജയ്യുടെ നായികയായി അഭിനയിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് പത്തൊൻപത് വയസുകാരിയായ രവീണ ദാഹ. ‘ജില്ല’യിൽ വിജയ്ക്കൊപ്പം ബാലതാരമായി അഭിനയിച്ചിട്ടുള്ള രവീണ ജീവ, രാക്ഷസൻ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മിനിസ്ക്രീനിലും നിറഞ്ഞുനിൽക്കുന്ന താരമിപ്പോൾ മൗനരാഗം സീസൺ 2വിലും ഭാഗമായിട്ടുണ്ട്.
ജേസൺ സഞ്ജയ് ഇപ്പോൾ കാനഡയിൽ സിനിമ സംബന്ധമായ കോഴ്സ് പഠിച്ചുകൊണ്ടിരിക്കുകയാണ്. മാസ്റ്റർ നിർമാതാവും വിജയ്യുടെ ബന്ധുവുമായ സേവ്യർ ബ്രിട്ടോ ജേസണ്‍ താല്പര്യം അഭിനയിക്കുന്നതിനേക്കാൾ പിന്നണിയിൽ പ്രവർത്തിക്കുവാനാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. രവീണ ദാഹയുടെ ആഗ്രഹം പൂർത്തീകരിക്കുമോ എന്ന് കാത്തിരുന്ന് കാണാം.