രവി തേജയെ കേന്ദ്രകഥാപാത്രമാക്കി വംശീ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ടൈഗര്‍ നാഗേശ്വര റാവുവിന്റെ റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 20നാണ് ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാളാണ് ചിത്രം നിര്‍മിക്കുന്നത്.
എഴുപതുകളുടെ പശ്ചാത്തലത്തില്‍ സ്റ്റുവര്‍ട്ട്പുരം എന്ന ഗ്രാമത്തില്‍ നടക്കുന്ന കുപ്രസിദ്ധനായൊരു കള്ളന്റെ ജീവചരിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. മുന്‍പെങ്ങും കാണാത്ത വിധം അടിമുടി വ്യത്യസ്തനായാണ് രവി തേജ ചിത്രത്തില്‍ എത്തുന്നത്. നൂപൂര്‍ സനോന്‍, ഗായത്രി ഭരദ്വാജ് എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.
ആര്. മധി ഐഎസ്സിയുടേതാണ് ഛായാഗ്രഹണം. ജിവി പ്രകാശ് കുമാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ശ്രീകാന്ത് വിസ, സഹനിര്‍മ്മാതാവ് മായങ്ക് സിംഗാനിയ എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പിആര്‍ഒ: വംശി-ശേഖര്‍, ആതിര ദില്‍ജിത്ത്.