രണ്ട് എന്ന ചിത്രം സമൂഹത്തോട് പറയുന്നത് എന്ത്; റിവ്യൂ വായിക്കാം

സുജിത് ലാൽ എന്ന നവാഗത സംവിധായകൻ ആണ് ഇന്ന് തന്റെ ചിത്രവുമായി മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ഒരാൾ. അദ്ദേഹം ഒരുക്കിയ രണ്ട് എന്ന ചിത്രം ഇന്ന് കേരളമാകെ റിലീസ് ചെയ്തു. പ്രജീവ് സത്യവർധൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ബിനു ലാൽ ഉണ്ണി ആണ്. വിഷ്ണു ഉണ്ണികൃഷ്ണൻ, അന്ന രേഷ്മ രാജൻ, ടിനി ടോം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ, ടീസർ എന്നിവ ശ്രദ്ധ നേടിയിരുന്നു. നാട്ടിൽ ഏവർക്കും പ്രിയങ്കരനായ വാവ എന്ന് പേരുള്ള ഓട്ടോ ഡ്രൈവർ ആയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ചെമ്പിരിക്കാ എന്ന ഗ്രാമത്തിലുണ്ടാകുന്ന മതസ്പര്‍ധയുടെ കഥയാണ് സുജിത്ത് ലാൽ എന്ന സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. മതസൗഹാര്‍ദത്തില്‍ വിശ്വസിക്കുന്ന വാവയുടെ കഥ പറയുന്ന ഈ ചിത്രത്തിൽ, കെ ജി പി, കെ എന്‍ എല്‍ എന്നിങ്ങനെ രണ്ട് പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ രൂപപ്പെടുത്തിയിരിക്കുന്നത്.

കെ ജി പി എന്ന പ്രസ്ഥാനത്തിന്റെ നട്ടെല്ലാണ് ടിനി ടോം അവതരിപ്പിക്കുന്ന നളിനൻ. ഈശ്വര വിശ്വാസി ആണെങ്കിലും ദൈവത്തിനായി പണം പൊടിക്കുന്നതിനോട് യോജിപ്പില്ലാത്ത വ്യക്‌തിയാണ് വാവ. എന്നാൽ, വാവയുടെ ഈ നിലപാടിനോട് നളിനനു എതിർപ്പാണ്. മാത്രമല്ല മറ്റു മതത്തിൽ പെട്ടവരുമായുള്ള വാവയുടെ കൂട്ടുകെട്ടും അവനെ തെറ്റായി ചിത്രീകരിക്കുന്നതിനു കാരണമായി മാറുന്നു. ഒരിക്കൽ ഒരാവശ്യത്തിനായി പുറത്ത് പോവുന്ന വാവക്ക് വയറിനു സുഖമില്ലാതെ വരുമ്പോൾ അടുത്തുള്ള മുസ്ലിം പള്ളിയിലെ ശൗചാലയത്തിൽ അവൻ അഭയം തേടുന്നു. അതിന്റെ ബാക്കിയായി വാവയുടെ ജീവിതത്തില്‍ ഉണ്ടാവുന്ന അസാധാരണ സംഭവവികാസങ്ങളാണ് ഈ ചിത്രം പറയുന്നത്.

ആദ്യചിത്രത്തിന്റെ പതർച്ചകൾ ഒന്നും പ്രകടമാക്കാതെ മികച്ച രീതിയിൽ ആണ് ഈ സോഷ്യൽ ഡ്രാമ സുജിത് ലാൽ എന്ന നവാഗതൻ നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. ഒതുക്കമുള്ള കഥ പറച്ചിലിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്താൻ അദ്ദേഹത്തിന് സാധിച്ചു. പ്രേക്ഷകനെ രസിപ്പിക്കുന്നതും അവരിൽ ആകാംഷയുളവാക്കുന്നതുമായ എല്ലാ ഘടകങ്ങളും കോർത്തിണക്കിയാണ് അദ്ദേഹം ഈ ചിത്രം നമ്മുക്ക് മുന്നിലെത്തിച്ചത്. വളരെ മികച്ചതും പ്രസക്തിയുള്ളതുമായ ഒരു കഥയിൽ പ്രേക്ഷകനെ രസിപ്പിക്കുന്ന ഘടകങ്ങൾ വിദഗ്ദ്ധമായി കോർത്തിണക്കുക എന്ന രീതിയാണ് സുജിത് ലാൽ ഇവിടെ സ്വീകരിച്ചിരിക്കുന്നത്. പ്രേക്ഷകന്റെ മനസ്സിൽ തൊടുന്ന കഥാ സന്ദർഭങ്ങളും കഥാപാത്രങ്ങളും ഒരുക്കുവാൻ സംവിധായകനും രചയിതാവിനും കഴിഞ്ഞിട്ടുണ്ട്. വിശ്വസനീയമായ കഥ സന്ദർഭങ്ങൾ ഒരുക്കുന്നതിൽ ഇവർ വിജയിച്ചതും ഈ ചിത്രത്തിന്റെ മികവ് വർദ്ധിക്കാൻ കാരണമായി. അഭിനേതാക്കളുടെ പ്രകടനങ്ങളെ ഭംഗിയായി പ്രേക്ഷകസമക്ഷം അവതരിപ്പിക്കാൻ സംവിധായകനായി എന്നതും എടുത്തു പറയണം.

കേന്ദ്ര കഥാപാത്രമായി വിഷ്ണു ഉണ്ണികൃഷ്ണൻ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ മറ്റു താരങ്ങളും കയ്യടി നേടുന്ന പ്രകടനമാണ് നൽകിയത്. തങ്ങളുടെ കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞു അഭിനയിക്കാൻ ഇവർക്കു കഴിഞ്ഞിട്ടുണ്ടെന്ന് പറയാം. ടിനി ടോം, അന്ന രേഷ്മ രാജൻ, മാല പാർവതി, മമിതാ ബൈജു, നവാസ് വള്ളിക്കുന്ന്, സുധി കോപ്പ, മറീന, ഇർഷാദ്, മുഹമ്മദ് മുസ്തഫ, സുബീഷ് സുധി, വിഷ്ണു ഗോവിന്ദൻ, ഗോകുലൻ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചതിലൂടെ ചിത്രത്തിന്റെ മികവ് താഴാതെ നോക്കി. അനീഷ് ലാൽ ആർ എസ് ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്. വളരെ പ്രസകതമായ ഒരു വിഷയം ചർച്ച ചെയ്യുന്ന ഈ ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ആ ദൃശ്യങ്ങൾ വഹിച്ച പങ്കു വളരെ വലുതായിരുന്നു. ബിജിപാൽ ഒരുക്കിയ സംഗീതവും അതുപോലെ തന്നെ മനോജ് കണ്ണോത് നിർവഹിച്ച എഡിറ്റിംഗും മികച്ചു നിന്നു. കഥ പറച്ചിലിന് ആവശ്യമായ ഒഴുക്ക് പകർന്നു നൽകുന്നതിന് അദ്ദേഹത്തിന്റെ എഡിറ്റിംഗ് മികവ് സഹായിച്ചിട്ടുണ്ട്. രണ്ട് എന്ന ഈ ചിത്രം പേര് പോലെ തന്നെ വ്യത്യസ്തത പുലർത്തുന്ന ഒരു ചിത്രമാണ് എന്ന് പറയാം നമ്മുക്ക്. കാമ്പുള്ള ഒരു കഥ പറയുന്ന ഈ ചിത്രം പ്രേക്ഷകരെ ബോറടിപ്പിക്കാത്ത ഒരു സിനിമാനുഭവം കൂടിയാണ്. പ്രേക്ഷകരെ ഒരിക്കലും നിരാശരാക്കില്ല ഈ വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം എന്നത് ഉറപ്പിച്ചു തന്നെ പറയാം. വിഷ്ണു ഉണ്ണികൃഷ്ണൻ എന്ന നടന്റെ വളരെ വേറിട്ട ഒരു പ്രകടനമാണ് ഈ ചിത്രത്തിലൂടെ നമുക്ക് കാണാൻ സാധിക്കുക. കണ്ടു പഴകിയ സിനിമകളില്‍ നിന്ന് വേറിട്ട ഒരനുഭവം നല്കാൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട് എന്നതാണ് എടുത്തു പറയേണ്ട വസ്തുത.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago