പ്രീ വെഡ്ഡിംഗ് ഷൂട്ടുകള്‍ അരങ്ങുവാഴുന്ന കാലമാണിത്. സേവ് ദി ഡേറ്റും ഹല്‍ദിയുമെല്ലാം ആളുകള്‍ ഏറ്റെടുത്തിട്ട് കാലം കുറച്ചേ ആയുള്ളൂ. ഇപ്പോഴിതാ അത്തരത്തിലൊരു സേവ് ദി ഡേറ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സെയില്‍സ് ജീവനക്കാരുടെ പ്രണയം എന്ന ആശയത്തില്‍ ഒരുക്കിയ സേവ് ദി ഡേറ്റ് അത്രത്തോളം ഹൃദ്യമാണ്.
View this post on Instagram
ചങ്ങനാശേരി സ്വദേശികളായ സൂരജിന്റേയും കീര്ത്തിയുടേതുമാണ് സേവ് ദി ഡേറ്റ്. ജോലി സ്ഥലത്ത് പൂവിട്ട പ്രണയം ചേര്‍ത്തുപിടിച്ച് ജീവിത യാത്ര നടത്തുന്ന രണ്ട് പേരാണ് വിഡിയോയിലുള്ളത്. തൊടുപുഴ ടെക്സ്റ്റൈല്‍സ് സ്ഥാനത്തിലായിരുന്നു ഷൂട്ട് തീരുമാനിച്ചത്. ആദ്യം തീരുമാനിച്ച കണ്‍സപ്റ്റ് മാറ്റിയാണ് ഇതിലേക്ക് എത്തിയത്. അത്രേയ വെഡ്ഡിംഗ് സ്റ്റോറീസ് ആണ് ഈ മനോഹരമായ സേവ് ദി ഡേറ്റ് ഒരുക്കിയത്.
സൂരജ് ദുബായില്‍ ഡിസൈനറാണ്. കീര്‍ത്തന ഓസ്ട്രേലിയയില്‍ ഫിസിയോ തെറാപ്പിസ്റ്റും. ഒന്‍പത് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. ഇക്കാലയളവില്‍ മൂന്ന് തവണ മാത്രമാണ് കണ്ടട്ടുള്ളത്.