വിജയ് – ആറ്റ്ലീ കൂട്ടുകെട്ടിൽ എത്തിയ ബിഗിൽ സ്ത്രീശാക്തീകരണം പ്രധാന വിഷയമാക്കി പ്രേക്ഷകരുടെ മനം നിറക്കുമ്പോൾ അതേ പോലെ തന്നെ കണ്ണ് നിറക്കുകയും ഒരു സന്തോഷത്തോടെ ആ കണ്ണ് തുടച്ചു പുഞ്ചിരിപ്പിക്കുകയും ചെയ്യുന്ന പ്രകടനമാണ് ബിഗിലിൽ മലയാളി കൂടിയായ നടി റെബാ മോണിക്ക ജോൺ നടത്തിയിരിക്കുന്നത്. ഇന്നത്തെ ഒരു പ്രധാന സാമൂഹിക പ്രശ്നത്തെ ഏറെ വൈകാരികമായി അവതരിപ്പിച്ചിരിക്കുന്ന ആ കഥാപാത്രം അതിലേറെ ഒരു ഇൻസ്പിറേഷൻ ഓരോ പെൺകുട്ടിക്കും സമ്മാനിക്കുന്നുണ്ട്.
നിവിൻ പോളിയുടെ നായികയായി ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലൂടെ അരങ്ങേറ്റം കുറിച്ച റെബാ നീരജ് മാധവ് നായകനായ പൈപ്പിൻ ചുവട്ടിലെ പ്രണയത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. മഴവിൽ മനോരമയുടെ മിടുക്കി റിയാലിറ്റി ഷോയിൽ സെക്കൻഡ് റണ്ണറപ്പായ റെബായുടെ കസിനാണ് നടി അനു ഇമ്മാനുവേൽ.