മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് റബേക്ക സന്തോഷ്. കസ്തൂരിമാന്‍ എന്ന സീരിയലിലുടെയാണ് റബേക്ക ശ്രദ്ധേയയായത്. കാവ്യയെന്ന അഡ്വക്കേറ്റിനെയാണ് താരം സീരിയലില്‍ അവതരിപ്പിക്കുന്നത്. സിനിമകളിലും റബേക്ക അഭിനയിച്ചിട്ടുണ്ട്. തിരുവമ്പാടി തമ്പാന് ആണ് ആദ്യ ചിത്രം
ഈയിടെയായിരുന്നു റബേക്കയുടെ വിവാഹ നിശ്ചയം. സംവിധായകനായ ശ്രീജിത്ത് വിജയനാണ് റബേക്കയുടെ ജീവിത പങ്കാളി. തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം റബേക്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെക്കാറുണ്ട്. ഇപ്പോഴിതാ റെബേക്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ശ്രീജിത്ത് അറിയാതെ ശ്രീജിത്ത് പറയുന്നത് ഷൂട്ട് ചെയ്തു അപ്ലോഡ് ചെയ്യുകയായിരുന്നു റബേക്ക. ചില വിവാഹ സങ്കല്‍പ്പങ്ങള്‍ എന്ന പേരിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
View this post on Instagram
വീഡിയോയില്‍ ‘ഇന്ന് ചേച്ചിയുടെ കല്യാണത്തിന് പോയെന്നും നമ്മുടെ കല്യാണം എങ്ങനെയായിരിക്കും എന്ന റബേക്കയുടെ ചോദ്യത്തിന് റിസോര്‍ട്ടില്‍ വച്ചായിരിക്കും നമ്മുടെ കല്യാണം എന്നാണ് ശ്രീജിത്തിന്റെ മറുപടി. റിസോര്‍ട്ടില്‍ ഇരുന്നു ആണോ നമ്മള് കല്യാണം കഴിക്കുന്നത് എന്ന റെബേക്കയുടെ മറു ചോദ്യത്തിന് ‘മുണ്ട് ഒന്നും ഉടുത്തു ഇരുന്നു കല്യാണം കഴിക്കാന്‍ എനിക്ക് വയ്യെ’ന്നും അഗ്നിസാക്ഷിയായി റിസോര്‍ട്ടില്‍ വച്ചു കല്യാണം കഴിക്കുമെന്നുമാണ് ശ്രീജിത്ത് പറയുന്നത്. അഗ്നിസാക്ഷിയായി എങ്ങനെ കല്യാണം കഴിക്കുമെന്ന് ചോദിക്കുമ്പോള്‍ അടുക്കളയില്‍ പോയി ഗ്യാസ് സ്റ്റൗവ് കത്തിച്ചു അതിനു മുന്നില്‍ വച്ചു കല്യാണം കഴിക്കുമെന്നും ശ്രീജിത്ത് പറയുന്നു. റബേക്ക വീഡിയോ എടുക്കുന്നുണ്ടെന്നു പിന്നീടാണ് ശ്രീജിത്തിന് മനസ്സിലായത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്കു താഴെ വരുന്നത്.