തിളങ്ങുന്ന ചര്‍മ്മം വേണോ, എങ്കില്‍ നടി റീനു മാത്യൂസിന്റെ ജ്യൂസ് പരീക്ഷിക്കാവുന്നതാണ്. താന്‍ തയ്യാറാക്കിയ സ്പെഷ്യല്‍ ജ്യൂസ് പരിചയപ്പെടുത്തുകയാണ് റീനു മാത്യൂസ്. പഴങ്ങളും പച്ചക്കറികളും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ജ്യൂസ് മുടങ്ങാതെ 10 ദിവസം കുടിച്ചാല്‍ വ്യത്യാസം കണ്ടറിയാമെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ താരം പറയുന്നു.
View this post on Instagram
ഇത് തയ്യാറാക്കാനായി ഒരു ഓറഞ്ച്, ഒരു ആപ്പിള്‍, ഒരു ക്യാരറ്റ്, ഒരു ബീറ്റ്റൂട്ട് എന്നിവ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഇവ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇനി ഒരു ഗ്ലാസ് വെള്ളത്തിലേയ്ക്ക് ഈ കഷ്ണങ്ങള്‍ ചേര്‍ത്ത് മിക്സിയുടെ ജാറില്‍ അടിച്ചെടുക്കാം. പ്രഭാത ഭക്ഷണത്തിന് മുമ്പോ അല്ലെങ്കില്‍ ഉച്ചഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പോ ഈ ജ്യൂസ് കുടിക്കാം. 10 ദിവസം അടുപ്പിച്ച് ഈ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. പ്രഭാത ഭക്ഷണത്തിന് മുമ്പോ അല്ലെങ്കില്‍ ഉച്ചഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പോ ഈ ജ്യൂസ് കുടിക്കാം
View this post on Instagram