പ്രേക്ഷകര്‍ കാത്തിരുന്ന അല്‍ഫോണ്‍ പുത്രന് ചിത്രം ഗോള്‍ഡ് ഓണത്തിനെത്തില്ല. അല്‍ഫോണ്‍സ് പുത്രന് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഓണം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ചിത്രം റിലീസ് ചെയ്യുമെന്നാണ് അല്‍ഫോണ്‍സ് പുത്രന് അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന് വര്‍ക്കുകള്‍ പുരോഗമിക്കുന്നതേയുള്ളൂവെന്നും അതുകൊണ്ടാണ് റിലീസ് നീട്ടിയതെന്നും അല്‍ഫോണ്‍സ് പുത്രന് അറിയിച്ചു. ചിത്രത്തിന്റെ റിലീസ് വൈകുന്നതില്‍ അല്‍ഫോണ്‍സ് പുത്രന് പ്രേക്ഷകരോട് മാപ്പ് ചോദിച്ചു. നിരവധി പേരാണ് അല്‍ഫോണ്‍സ് പുത്രന് പിന്തുണയുമായി പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. ചിത്രം എത്ര വൈകിയാലും കാത്തിരിക്കുമെന്ന് ചിലര്‍ പറഞ്ഞു.
പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. അല്‍ഫോണ്‍സ് പുത്രനൊപ്പം ആരാധകരും ഏറെ പ്രതീക്ഷവയ്ക്കുന്നതാണ് ചിത്രം. ഗോള്‍ഡ് ഓണം റിലീസായി എത്തുമെന്നാണ് അറിയിച്ചിരുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അല്‍ഫോണ്‍സ് പുത്രന്റെ അറിയിപ്പ് വന്നിരിക്കുന്നത്. അല്‍ഫോണ്‍സ് പുത്രനും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഗോള്‍ഡ്. തെന്നിന്ത്യന്‍ താരം നയന്‍താരയാണ് ചിത്രത്തിലെ നായിക.