മലയാള ചലച്ചിത്ര നടിയും പിന്നണിഗായികയും ടെലിവിഷൻ താരവും അവതാരകയുമാണ് രമ്യ നമ്പീശൻ എന്ന രമ്യാ ഉണ്ണി. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ശ്രീനിലയത്തിൽ സുബ്രഹ്മണ്യനുണ്ണിയുടെയും ജയശ്രീയുടെയും മകൾ. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷാചിത്രങ്ങളിലും അഭിനയിക്കുന്നു. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. പ്രണവ് രാജാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
നന്നേ ചെറുപ്പത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ ഒട്ടേറെ ഭക്തിഗാന കാസറ്റുകളിൽ പാടിയിട്ടുണ്ട്. കൈരളി ടെലിവിഷൻ സംപ്രേഷണം ചെയ്ത ഹലോ ഗുഡ് ഈവനിംഗ് എന്ന തത്സമയ ഫോൺ-ഇൻ പരിപാടിയുടെ അവതാരകയായി ശ്രദ്ധ നേടി. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തി. സംത്രാസം, ഇനിയും തുമ്പികൾ പറന്നിറങ്ങട്ടെ തുടങ്ങിയ ടെലിഫിലിമുകളിലും അഭനയിച്ചു.