ഇന്ന് സിനിമ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ് കാസ്റ്റിംഗ് കൗച്ച് എന്ന വിവാദപരമായ സമ്പ്രദായം. കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് ചില നടിമാർ വെളിപ്പെടുത്തുമ്പോൾ ഇല്ലായെന്ന് പറഞ്ഞ് മറ്റൊരു കൂട്ടം നടിമാർ. ശ്രീ റെഡ്ഢിയെല്ലാം കൊളുത്തിവിട്ടിരിക്കുന്ന വിവാദ കൊടുങ്കാറ്റ് എന്നാണ് അവസാനിക്കുക എന്നതാണ് ഇപ്പോഴത്തെ ചോദ്യം. അതിനിടയിലാണ് കാസ്റ്റിംഗ് കൗച്ചിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗം തുറന്ന് കാട്ടി തെന്നിന്ത്യൻ സുന്ദരി രമ്യ നമ്പീശൻ എത്തിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ഒരു ഇന്റർവ്യൂവിലാണ് നടി ആ പോംവഴി വെളിപ്പെടുത്തിയത്.
” എന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും പങ്കുവെച്ച ഇത്ര ഹീനമായ ഒരു സമ്പ്രദായത്തിൽ നിന്നുണ്ടായ അനുഭവങ്ങളെ ഞാൻ കണ്ടില്ലെന്ന് വെക്കുന്നില്ല. ഭാഗ്യവശാൽ എനിക്ക് അങ്ങനെ ഒരു ദുരവസ്ഥയിലൂടെ കടന്ന് പോകേണ്ടി വന്നിട്ടില്ല. ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് തികഞ്ഞ ബോധ്യമുണ്ട്. അതോടൊപ്പം തന്നെ എനിക്ക് വേണ്ട എന്ന് തോന്നുന്ന കാര്യങ്ങളോട് നോ പറയാനും ഞാൻ പഠിച്ചിട്ടുണ്ട്. എന്റെ സുഹൃത്തുക്കൾക്ക് ഇങ്ങനെയൊരു പ്രശ്നമുണ്ടായതിൽ എനിക്ക് ലജ്ജ തോന്നുന്നു. ഞാൻ അപ്രകാരം ഒരു അവസ്ഥയിൽ കൂടി കടന്നു പോയിട്ടില്ലാത്തതിനാൽ അങ്ങനെയൊന്ന് ഇല്ലായെന്ന് ഞാൻ പറയുന്നില്ല. കാസ്റ്റിംഗ് കൗച്ചിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗം അതിനെ കുറിച്ച് തുറന്ന് പറയുക എന്നത് തന്നെയാണ്. കാസ്റ്റിംഗ് കൗച്ച് ചർച്ചയാക്കുക. നമുക്കിപ്പോൾ അതിനെ കുറിച്ച് സംസാരിക്കാൻ ഏറെ വേദികളുണ്ട്, അവയ്ക്ക് കാതോർക്കാൻ ആളുകളുമുണ്ട്. ഇത് സിനിമ ലോകത്ത് മാത്രം നടക്കുന്ന ഒന്നല്ല. മറിച്ച് എല്ലായിടത്തും നടക്കുന്നതാണ്. അതിനാൽ തന്നെ സ്ത്രീകൾ ശക്തമായി ഇതിനെക്കുറിച്ച് തുറന്ന് പറയുക. ഇതിനെതിരെ പോരാടുക.”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…