ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ അവതാരിക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി കൊണ്ട് സ്നേഹം പിടിച്ചുവാങ്ങിയ താരമാണ് രഞ്ജിനി ഹരിദാസ് ദാസ്. ഐഡിയ സ്റ്റാർ സിംഗർ ന് ശേഷം മറ്റു സീസണിലും രഞ്ജിനി തിളങ്ങി. പിന്നീട് മലയാള ടെലിവിഷൻ ചരിത്രത്തിൽ തന്നെ നിരവധി സ്റ്റേജ് ഷോകളുടെയും അതുപോലെ തന്നെ നിരവധി ഷോകളുടെയും ഭാഗമായി രഞ്ജിനി ഇപ്പോൾ തിളങ്ങുകയാണ്.
യൂട്യൂബിലും സോഷ്യൽ മീഡിയയിൽ തന്റെതായ സാന്നിധ്യം അറിയിക്കാനുള്ള രഞ്ജിനി ഇപ്പോഴിതാ തൻറെ സുഹൃത്ത് ശരത് പുളിമൂട് ന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച എത്തിയിരിക്കുകയാണ്. ജന്മദിനത്തോട് അനുബന്ധിച്ചാണ് രഞ്ജിനിയുടെ പോസ്റ്റ്. ഗായിക രഞ്ജിനി ജോസ് ആണ് ഈ ചിത്രം ക്യാമറയിൽ പകർത്തി ഇരിക്കുന്നത് .പൂർണിമ ഇന്ദ്രജിത്ത്, സാധിക വേണുഗോപാൽ, രഞ്ജിനി ,ജോത്സ്ന, രചന നാരായണൻകുട്ടി തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് കമൻറുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
രഞ്ജിനിയുടെ പിറന്നാൾ ദിനത്തിലും ശരത്ത് ഒപ്പമുണ്ടായിരുന്നു. അമ്മയുടെയും സഹോദരന്റെയും സുഹൃത്തുക്കളുടെയും ഒപ്പമായിരുന്നു രഞ്ജിനിയുടെ പിറന്നാൾ ആഘോഷം. രഞ്ജിനി ശരത്തിനൊപ്പം കേക്ക് കട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. അടുത്തിടെയാണ് തൻറെ ആൺ സുഹൃത്തിനെ പറ്റി രഞ്ജിനി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തൽ നടത്തിയത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലും താരം തിളങ്ങിയിരുന്നു പിന്നീട് യൂട്യൂബ് ചാനൽ ആരംഭിച്ചുകൊണ്ട് ആരാധകരുടെ ശ്രദ്ധ രഞ്ജിനി വീണ്ടും പിടിച്ചു വാങ്ങുകയാണ്.