പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആറാട്ട്. ബി. ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി പതിനെട്ടിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ റിസര്‍വേഷന്‍ ആരംഭിച്ചു. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് തീയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. മരക്കാറിന് ശേഷം ഒരു ചിത്രത്തിന് ഇത്രയും ബുക്കിംഗ് ലഭിക്കുന്നത് ഇതാദ്യമായാണ്.
വില്ലന്‍ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്. ഒരു മുഴുനീള മാസ് എന്റര്ടെയ്നര് ചിത്രമായിരിക്കും ചിത്രമെന്നാണ് സൂചന. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു.
എ.ആര്. റഹ്മാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം തരംഗമായി മാറിയിരുന്നു