Categories: MalayalamNews

“വിൽക്കാൻ തൃശ്ശൂർ പൂരം എന്റെ തറവാട് സ്വത്തല്ല” ആരോപണങ്ങൾക്ക് മറുപടിയുമായി റസൂൽ പൂക്കുട്ടി

താൻ ഒരു ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ലെന്നും, സോണിയുമായി യാതൊരു ക്രിയവിക്രയത്തിന്റെയും ഭാഗമായിട്ടില്ലെന്നും റസൂൽ പൂക്കുട്ടി. തൃശൂർ പൂരത്തിന്റെ വീഡിയോകൾ ഷൂട്ട് ചെയ്യുവാൻ കോപ്പിറൈറ്റ് ഇഷ്യൂ കാരണം സാധിക്കുന്നില്ല എന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഈ ആരോപണത്തിൽ യാതൊരു വാസ്തവവുമില്ല. ഞാൻ ഒരു ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ല. അവരുമായി ഒറു ക്രിയവിക്രയത്തിന്റെയും ഭാഗമായിട്ടില്ല. തൃശ്ശൂർ പൂരത്തിന്റെ ഓഡിയോ ഞാൻ റെക്കോർഡ് ചെയ്തത് ആർക്കൈവ് ആയിട്ടാണ്. സൗണ്ട് സ്റ്റോറിയുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഉദ്ദേശിക്കുന്നതിൽ അതിൽ എനിക്ക് പങ്കില്ല. അത് പ്രശാന്ത് പ്രഭാകറും പാംസ്റ്റോൺ മീഡിയയുമാണ് നിർമ്മിച്ചത്. അതിന്റെ വിതരണാവകാശം മാത്രമാണ് സോണിക്ക് നൽകിയതെന്നാണ് എന്റെ അറിവ്. അല്ലാതെ ഐപിആറോ, കോപ്പിറൈറ്റ് ലഭിക്കുന്ന തരത്തിലുള്ള എന്തെങ്കിലുമോ അവർക്ക് ലഭിച്ചിട്ടുള്ളതായി ഞാൻ കരുതുന്നില്ല. അതിൽ എനിക്ക് പങ്കുമില്ല. വിൽക്കാൻ തൃശ്ശൂർ പൂരം എന്റെ തറവാട് സ്വത്തല്ല. തൃശ്ശൂർ പൂരം കേരള സംസ്കാരത്തിന്റെ ഭാഗമാണ്. അത് എല്ലാവരുടേതുമാണ്. അതിൽ ഏതെങ്കിലും കമ്പനിക്ക് മാത്രമായി കോപ്പിറൈറ്റ് അവകാശം എടുക്കാനാവില്ല. ഇനി അഥവാ അങ്ങിനെയെടുത്തിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. ഞാനതിനെ അനുകൂലിക്കുന്നില്ല. പെപ്സി കമ്പനി കർഷകർക്ക് എതിരെ കേസ് കൊടുത്തത് പോലെ വിവക്ഷിക്കാവുന്ന ഒന്നാണത്. തൃശ്ശൂർ പൂരമൊന്നും അങ്ങിനെ തോന്നുംപടി ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതല്ല. എനിക്ക് തോന്നുന്നത് ഇതിൽ മറ്റെന്തോ പ്രശ്നമുണ്ടെന്നാണ്. അതെന്താണെന്ന് കരുതി പരിഹരിക്കേണ്ടതുണ്ട്.

തൃശ്ശൂർ പൂരത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ കോപ്പിറൈറ്റ് അവകാശം സോണി മ്യൂസിക് കൈവശപ്പെടുത്തിയിരിക്കുന്നുവെന്നും അതിനാൽ ദൃശ്യങ്ങൾ പകർത്താൻ സാധിക്കുന്നില്ലെന്നുമാണ് തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എആർഎൻ മീഡിയ ആരോപിച്ചിരിക്കുന്നത്. കോപ്പിറൈറ്റ് പ്രശ്നം ഉള്ളതിനാൽ ഫെയ്‌സ്ബുക്കിൽ ലൈവായി വീഡിയോ പ്രദർശിപ്പിക്കുമ്പോൾ തന്നെ ഇത് ഫെയ്സ്ബുക്ക് ബ്ലോക്കാക്കുമെന്നും പിന്നീട് ദിവസങ്ങൾ കഴിഞ്ഞേ ബ്ലോക്ക് നീക്കി കിട്ടുകയുള്ളൂവെന്നുമാണ് എആർഎൻ മീഡിയ ഉടമ വിനു മോഹനൻ പറഞ്ഞത്. മുൻപ് പെരുവനം ആറാട്ടുപുഴ പൂരത്തിനുണ്ടായ ദുരനുഭവം മൂലം ഇക്കുറി തൃശ്ശൂർ പൂരം ലൈവായി കവർ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോപണം ഇങ്ങനെ

കഴിഞ്ഞ വർഷത്തെ (2018) തൃശൂർ പൂരം സർവ സന്നാഹങ്ങളുമായി വന്ന് ഓസ്കാർ അവാർഡ് ജേതാവ് ശ്രീമാൻ റസൂൽ പൂക്കുട്ടി റെക്കോർഡ് ചെയ്ത വിവരം നമ്മുക്ക് ഏവർക്കും അറിവുള്ളതാണ്, അന്നദേഹം പറഞ്ഞത് ഇത് ഒരു ആർക്കൈവ് ആക്കി അടുത്ത തലമുറക്ക് വേണ്ടി ചെയുന്നതാണ് എന്നാണ്, പക്ഷേ ഇപ്പോൾ സംഗതി മാറിയിരിക്കുന്നു. അദ്ദേഹം ആ റെക്കോർഡിംഗ് “The Sound Story” എന്ന ഒരു ആരും കാണാത്ത ഒരു സിനിമ ആക്കുകയും അതിൻ്റെ കോപ്പി റൈറ്റ് അഥവാ പകർപ്പവകാശം Sony Music nu നൽകിയിരിക്കുകയും ചെയ്തിരിക്കുന്നു. ഇതോടെ നമ്മുടെ തനത് ക്ഷേത്ര ഉത്സവ വാദ്യങ്ങളായ പാണ്ടിമേളം, പഞ്ചാരി മേളം, പഞ്ചവാദ്യം എന്നിവ ആർക്കും തന്നെ യൂട്യൂബ് ഉൾപ്പടെയുള്ള നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാൻ പറ്റാത്ത സാഹചര്യം വന്നിരിക്കുന്നു. കഴിഞ്ഞ വർഷത്തെ പൂരം ഏറ്റവും തെളിമയോടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച ARN Media എന്ന ചെറിയ സംരഭത്തിന് ഇൗ വർഷം പൂരം ചെയ്യാൻ പറ്റിയില്ല എന്നതാണ് വാസ്തവം. യൂട്യൂബിൽ നിന്നുമുള്ള ചെറിയ പരസ്യ വരുമാനം കൊണ്ട് മുന്നോട്ട് പോകുന്ന ഉത്സവങ്ങൾ പ്രക്ഷേപണം ചെയ്യുന്ന ചാനലുകൾക്ക് ഒരുതരത്തിലും ഇൗ മൂന്ന് ക്ഷേത്ര വാദ്യങ്ങൾ അപ്‌ലോഡ് ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ട്, ഇനി അഥവാ അപ്‌ലോഡ് ചെയ്താൽ അതിൽ നിന്നും ഉള്ള വരുമാനം പോകുന്നത് Sony Music nu ആയിരിക്കും.
ഇൗ വാദ്യ മേളങ്ങളുടെ പകർപ്പവകാശം കുത്തകയാക്കി വെക്കാനുള്ള ചിലരുടെ സ്ഥാപിത താത്പര്യങ്ങൾ എന്ത് വിലകൊടുത്തും എതിർകേണ്ടതുണ്ട്. നിയമപരമായും സാമൂഹികമായും ഇത്തരം പ്രവണതകളെ മുളയിലേ നുള്ളി കളയേണ്ടതാണ്.
ഇൗ വിഷയത്തിൽ ക്രിയാത്മകമായി ഇടപെട്ട് വേണ്ട നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago