എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രം ആര്‍ആര്‍ആറിനെക്കുറിച്ച് ഓസ്കര് ജേതാവും സൗണ്ട് ഡിസൈനറുമായ റസൂര്‍ പൂക്കുട്ടി നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ആര്‍ആര്‍ആറിനെ മാലിന്യം എന്ന് വിശേഷിപ്പിച്ചുള്ള ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ട്വീറ്റിന് റസൂല്‍ പൂക്കുട്ടി നല്കിയ മറുപടിയാണ് വിവാദത്തിലായിരിക്കുന്നത്. ആര്‍ആര്‍ആര്‍ ഗേ ലവ് സ്റ്റോറിയാണ് പറയുന്നതെന്നും ചിത്രത്തിലെ ആലിയയുടെ കഥാപാത്രം ഒരു പ്രോപ് ആണെന്നുമായിരുന്നു റസൂല്‍ പൂക്കുട്ടി പറഞ്ഞത്.
പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി റസൂല്‍ പൂക്കുട്ടി രംഗത്തെത്തി. പൊതു സമൂഹത്തില്‍ ഉണ്ടായ അഭിപ്രായങ്ങള്‍ ഉദ്ധരിക്കുകയാണ് ചെയ്തതെന്നും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.
റസൂല്‍ പൂക്കുട്ടിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് ബാഹുബലി നിര്‍മാതാവായ ഷോബു യാര്‍ലഗദ്ദയും രംഗത്തെത്തി. സ്വവര്‍ഗ പ്രണയമാണെങ്കില്‍ തന്നെ അതെങ്ങനെ മോശമായ കാര്യമാകുമെന്നാണ് ഷോബു ചോദിച്ചത്. ഇത്രയേറെ നേട്ടം കൈവരിച്ച ഒരാള്‍ക്ക് ഇങ്ങനെ താഴ്ന്നുപോകാന് കഴിഞ്ഞു എന്നത് അങ്ങേയറ്റം നിരാശാജനകമാണെന്നും ഷോബു ട്വീറ്റ് ചെയ്തു.