പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്ത തിയറ്ററുകളിലേക്ക് എത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ആരാധകരും സിനിമാപ്രേമികളും ഒരുപോലെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ചിത്രത്തെക്കുറിച്ചുള്ള ഹൈപ്പ് എല്ലാം യഥാർത്ഥമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് യുകെയിൽ നിന്നുള്ള ആർ എഫ് ടി ഫിലിംസ് ഇപ്പോൾ. അയർലണ്ടിൽ നിന്ന് സെൻസറിന്റെ ഭാഗമായി ചിത്രം കണ്ടതിനു പിന്നാലെയാണ് ആരാധകർക്കും പ്രേക്ഷകർക്കും കിംഗ് ഓഫ് കൊത്ത ഒരു വിരുന്ന് ആയിരിക്കുമെന്ന് ആർ എഫ് ടി കുറിച്ചത്. യൂറോപ്പിൽ മലയാളം സിനിമകൾ എത്തിക്കുന്ന എന്റർടയിൻമെന്റ് കമ്പനിയാണ് ആർ എഫ് ടി.
‘സെൻസറിന്റെ ഭാഗമായി അയർലണ്ടിൽ വെച്ച് ഇന്ന് കിംഗ് ഓഫ് കൊത്ത കാണാനിടയായി. ഒന്നും പറയാനില്ല. ചിത്രത്തെക്കുറിച്ചുള്ള ഹൈപ്പ് യഥാർത്ഥമാണ്. ആരാധകർക്കും പ്രേക്ഷകർക്കും ഇത് ഒരു വിരുന്ന് തന്നെ ആയിരിക്കും. ഇതിന് മുമ്പ് ഒരിക്കലും കേട്ടിട്ടില്ലാത്ത തരത്തിലുള്ള ബി ജി എം. മേക്കിംഗ്..! ഫൈറ്റ്സ്…! ക്ലൈമാക്സ്..!സോംഗ്സ്…! എഡിറ്റ്സ്…! ചിത്രത്തിൽ ഡി ക്യുവിന്റെയും മറ്റ് താരങ്ങളുടെയും പ്രകടനം അതിഗംഭീരം. ഹൈപ്പിനെ വിലമതിക്കുന്നതാണ് ചിത്രം. മാസ് ഓഡിയൻസിന് ഒപ്പം ഈ സിനിമ കാണാൻ കാത്തിരിക്കുന്നു.’ – വിജയി എന്ന് കുറിച്ചാണ് ട്വീറ്റ് അവസാനിക്കുന്നത്. ഓണം റിലീസുകളിലെ വിജയി കിംഗ് ഓഫ് കൊത്ത ആയിരിക്കുമെന്ന് ഉറപ്പിച്ചു പറയുകയാണ് ആർ എഫ് ടി.
സർപ്പാട്ട പരമ്പരൈ ഫെയിം ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, വട ചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ എന്നിങ്ങനെ ഒരു വൻ താരനിരയാണ് ചിത്രത്തിൽ ദുൽഖറിനൊപ്പം അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ഛായാഗ്രഹണം – നിമീഷ് രവി, സ്ക്രിപ്റ്റ് – അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ – ശ്യാം ശശിധരൻ, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ, സ്റ്റിൽ – ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി സിനിമാ പ്രേമികൾക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി ആർ ഓ – പ്രതീഷ് ശേഖർ.
Just witnessed #KingOfKotha in Ireland today during censor.! Nothing to say.!!
It’s Absolutely a Treat For Fans & Audience.The hype is real!!
BGM as never we had before!!
Making!!Fights!! Climax!!Songs!!Edits!!
All over DQ’s PERFO and every Other Actors are Just Wow!! WORTH THE… pic.twitter.com/qM8tpFnt2D— RFT Films (@FilmsRft) August 19, 2023