മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റിമ കല്ലിങ്കല്‍. പ്രശസ്ത സംവിധായകന് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് റിമ കല്ലിങ്കല്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നിരവധി മലയാള ചിത്രങ്ങളിലും അന്യഭാഷ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് വളരെ വേഗം മലയാളികളുടെ മനസ്സില്‍ ഇടം നേടാന്‍ താരത്തിനു കഴിഞ്ഞു. ആദ്യ ചിത്രത്തില്‍ വര്‍ഷ ജോണ്‍ എന്ന കഥാപാത്രം തന്മയത്വത്തോടെ അവതരിപ്പിച്ച് മലയാളികളുടെ ഇഷ്ട താരമായി മാറി.
സമൂഹ മാധ്യമങ്ങളിലും സജീവമാണ് റിമ. തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നതും പതിവാണ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. കസവു കരയുള്ള സാരിയുടുത്ത് മനോഹരിയായാണ് റിമ ചിത്രങ്ങളിലുള്ളത്. ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ചയായത്.
സിനിമയോടൊപ്പം മോഡലിങ് രംഗത്തും വളരെ സജീവമാണ് റിമ. മോഡലിംഗിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നതും. രണ്ടായിരത്തി എട്ടില്‍ നടന്ന മിസ്സ് കേരള സൗന്ദര്യ മത്സരത്തില്‍ താരം രണ്ടാം സ്ഥാനം നേടിയിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ ക്രൈസ്റ്റ് കോളേജില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദം നേടിയിട്ടുണ്ട്. വളരെ ചെറുപ്പം മുതലേ നൃത്തമഭ്യസിക്കുന്ന റിമ കലാമണ്ഡലം രംഗനായികയുടെ കീഴില്‍ ഭാരത നാട്യവും മോഹിനിയാട്ടവും അഭ്യസിച്ചിട്ടുണ്ട്. നൃത്ത വേദികളിലും സജീവ സാന്നിധ്യമായ താരത്തെ അവാര്‍ഡ് നിശകളിലും സ്റ്റേജ് ഷോകളിലും ചടുല നൃത്ത ചുവടുകളുമായി കാണാറുണ്ട്. ബാഗ്ളൂരില്‍ നിന്നും കണ്ടബററി ഡാന്‍സിലും റിമ പരിശീലനം നേടിയിട്ടുണ്ട്. കേരള കഫേ, നീലതത്താമര, ഹാപ്പി ഹസ്ബന്റ്സ്, സിറ്റി ഓഫ് ഗോഡ്, ഏഴ് സുന്ദര രാത്രികള്‍, സഖറിയായുടെ ഗര്‍ഭിണികള്‍, ആഗസ്റ്റ് ക്ലബ്ബ്, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ നിരവധി മലയാളം ചിത്രങ്ങളില്‍ റിമ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.