തന്റെ ചിത്രത്തിനു താഴെ വന്ന പരിഹാസ കമന്റിന് ചുട്ട മറുപടി നല്കി നടി റിമ കല്ലിങ്കല്‍. റഷ്യയാത്രയ്ക്കിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കു താഴെയാണ് കമന്റുകള്‍. അവിടെ നിന്നുള്ള ഫോട്ടോകളും വീഡിയോകളും റീമ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. റിമയുടെ പേജില്‍ സൈബര്‍ അക്രമണങ്ങളും നടന്നു വരുന്നുണ്ട്. ഫോട്ടോകള്‍ക്ക് താഴെ മോശം കമന്റുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ റിമ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
”പാവാട അലക്കി ആഷിഖ് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നല്ലോ ചേച്ചി. വെറുതേ എന്തിനാണ് കഷ്ടപ്പെടുന്നത്” എന്നായിരുന്നു ഒരു കമന്റ്. അതിനു റീമ നല്കിയ മറുപടി ഇങ്ങനെ ‘ ‘അതേ, അദ്ദേഹം ശരിക്കും സെന്‍സിറ്റീവ് പാഷനേറ്റ് ആയ ലവറാണ്. പക്ഷേ നമ്മളത് നിസ്സാരമായി കാണരുത്. എന്നാല്‍ എന്റെ ബാഗുകള്‍ കൊണ്ട് നടക്കാന്‍ എനിക്ക് തന്നെ സാധിക്കും. തീര്‍ച്ചയായും ഈ അഭിനന്ദനം ഞാന്‍ അങ്ങ് അറിയിച്ചേക്കാം”.
കാണാന്‍ ട്രാന്‍സ്ജന്‍ഡറിനെ പോലെ ഉണ്ട് എന്നാണ് ഫോട്ടോക്ക് താഴെ വന്ന ഒരു കമന്റ്. അതിനു റീമ നല്കിയ മറുപടി ഇങ്ങനെ. ”നന്ദി, എനിക്ക് ചുറ്റുമുള്ളവരില്‍ ഏറ്റവും കോണ്‍ഫിഡന്‍സ് ഉള്ള ആള്‍ക്കാരാണ് അവര്‍ ‘. വീണ്ടും സൈബര്‍ അധിക്ഷേപങ്ങള്‍ ഫോട്ടോകള്‍ക്ക് താഴെ വരുന്നുണ്ട്. അതിനൊക്കെ ചുട്ട മറുപടിയും താരം നല്‍കുന്നുമുണ്ട്.