റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള മാമാങ്കം ഡാൻസ് സ്കൂളും സ്റ്റുഡിയോയും പൂട്ടുന്നു, താരം തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്, ആറുവർഷത്തെ പ്രവർത്തനത്തിനൊടുവിലാണ് ഇത് നിർത്തുന്നത്. സ്റ്റുഡിയോ അവസാനിപ്പിച്ചാലും മാമാങ്കം ഡാൻസ് കമ്പനിയുടെ പ്രവർത്തനം തുടരുമെന്ന് താരം അറിയിച്ചു. അഭിനയത്രിയും നർത്തകിയുമായ റിമയുടെ സ്വപ്ന പദ്ധതികളിൽ ഒന്നാണ് മാമാങ്കം, കോവിഡ് പ്രതിസന്ധി മൂലമാണ് ഇത് അടച്ച് പൂട്ടുന്നത് എന്ന് താരം വ്യകതമാക്കി.
സ്ഥാപനം അടച്ചു പൂട്ടുന്നതിനെ കുറിച്ച് റിമ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ, മാമാങ്കം സ്റ്റുഡിയോയും ഡാൻസ് സ്കൂളും അടച്ച് പൂട്ടാൻ പോകുകയാണ്, സ്നേഹത്തിന്റെ പുറത്ത് കെട്ടിപ്പൊക്കിയ സ്ഥാപനം ആണിത്, ഒപ്പം ഇവിടെ തന്റെ ഒരുപാട് ഓർമകളും മറഞ്ഞു കിടപ്പുണ്ട്. ഹൈ എനർജി ഡാൻസ് ക്ലാസ്, റിഹേഴ്സൽ, വർക്ക് ഷോപ്, ക്യാമ്പ്, ഡാൻസ്, എല്ലാം എപ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ പ്രതിഫലിക്കും, ഇവിടെ യാഥാർഥ്യമാക്കുവാൻ എന്റെ ഒപ്പം നിന്ന ഒരു വ്യക്തിയ്ക്ക് ഞാൻ നന്ദി പറയുന്നു.
താങ്ക്സ് ടിം മാമാങ്കം, ഒപ്പം രക്ഷിതാക്കൾക്കും, കുട്ടികൾക്കും എന്റെ നന്ദി അറിയിക്കുന്നു, എല്ലാ സപ്പോർട്ടേഴ്സിനും നന്ദി, സ്റ്റേജുകളിലൂടെയും, സ്ക്രീനുകളിലൂടെയും മാമാങ്കം ഡാൻസ് കമ്പനി മുന്നോട്ട് പോകും, എന്ന് താരം കുറിച്ച്, 2014 ലാണ് മാമാങ്കം കമ്പനി ആരംഭിച്ചത്.