ശ്യാമപ്രസാദിന്റെ ‘ഋതു’വിലൂടെയാണ് റിമ കല്ലിങ്കല്‍ സിനിമയിലേക്കെത്തുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താന്‍ റിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമ വ്യത്യസ്തമായ ചിത്രങ്ങള്‍ പങ്ക് വെക്കാറുണ്ട്. ഫോട്ടോഷൂട്ട് എന്നതിനപ്പുറം തന്റെ ആശയങ്ങളും നിലപാടുകളും റിമ ഈ ചിത്രങ്ങളിലൂടെ പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ചിത്രം ശ്രദ്ധേയമാവുകയാണ്. ചിത്രത്തിനൊപ്പമുള്ള റിമയുടെ ക്യാപ്ഷനാണ് ചര്‍ച്ചയാവുന്നത്.
‘എവിടെയെങ്കിലും ജോബ് ഇന്റര്‍വ്യൂ ഉണ്ടെങ്കിലോ’ എന്നാണ് ഫോട്ടോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. നിങ്ങളെ കാണാന്‍ മനോഹരമായിരിക്കുന്നു, ഉറപ്പായും ജോലി ലഭിക്കും എന്നരാള്‍ കമന്റ് ചെയ്തപ്പോള്‍ ജോലി ലഭിക്കാന്‍ പൂജ ചെയ്യുന്നുണ്ടോ എന്നാണ മറ്റൊരാള്‍ ചോദിച്ചത്.
അടുത്തിടെ വൈല്‍ഡ് ജസ്റ്റിസ് എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങളും മാധ്യമശ്രദ്ധ നേടിയിരുന്നു. ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ മാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സ്റ്റണ്ട് സില്‍വയുടെ പേരിടാത്ത ചിത്രവും ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രവുമാണ് റിമയുടെതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.