ഋതു എന്ന 2009-ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന അഭിനേത്രിയാണ് റിമ കല്ലിങ്കൽ. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി. ആക്ടിവിസ്റ്റ് എന്ന നിലയിലും ബോൾഡ് കഥാപാത്രങ്ങളിലൂടെയും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് റിമ കല്ലിങ്കൽ. നിദ്ര, 22FK തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ സിനിമ രംഗത്ത് റിമയ്ക്ക് ഒരു സ്ഥാനം നേടി കൊടുത്തിട്ടുണ്ട്.
തൃശ്ശൂർ ജില്ലയിലെ അയ്യന്തോൾ കല്ലിങ്കൽ വീട്ടിൽ കെ.ആർ. രാജന്റെയും ലീനാഭായിയുടെയും മകളായി ജനിച്ചു. കൂനൂർ സ്റ്റെയിൻസ് സ്കൂൾ, കോലഴി ചിന്മയ വിദ്യാലയ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. തൃശൂർ ക്രൈസ്റ്റ് കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കി. ജേർണലിസത്തിൽ ബിരുദധാരിയായ റിമയ്ക്ക് 2008-ലെ മിസ് കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഇവർക്കു ലഭിച്ചു. 2013 നവംബർ ഒന്നിന് ആഷിഖ് അബുവുമായി താൻ വിവാഹിതയാകുമെന്നു അവരുടെ ഫേസ്ബുക്ക് പേജ് വഴി അറിയിച്ചിരുന്നു. അറിയിച്ചപോലെ തന്നെ അന്നവർ വിവാഹിതരായി. ഇപ്പോൾ ഇരുവരും റഷ്യയിൽ അവധിക്കാലം ആഘോഷിക്കുകയാണ്. മനോഹരിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന റിമയുടെ പുതിയ ഫോട്ടോസ് ശ്രദ്ധ നേടുകയാണ്. ഭർത്താവ് ആഷിഖ് അബുവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇടതോ വലതോ അതോ നടുവിലോ? എന്ന ക്യാപ്ഷനാണ് താരം നൽകിയിരിക്കുന്നത്.
View this post on Instagram
View this post on Instagram