സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബർക്കെതിരെ പ്രതികരിച്ച ഭാഗ്യലക്ഷ്മിയെയും ദിയ സനയെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വ്യക്തികൾ രംഗത്തെത്തുന്നുണ്ട്. ഫെമിനിസ്റ്റുകൾക്ക് ഭർത്താക്കന്മാർ ഇല്ല എന്നും പറഞ്ഞവരുണ്ട്. ഈ പ്രസ്താവനക്കെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് റിമ കല്ലിങ്കൽ.
ശരിയാണ് ഒരു ഫെമിനിസ്റ്റിന് ‘ഭര്‍ത്താക്കന്‍മാരെ’ ആവശ്യമില്ല, ഞങ്ങള്‍ക്ക് പാര്‍ട്ണര്‍മാരാണുള്ളത്. ഞങ്ങള്‍ അവരെ സ്വന്തമായാണ് തെരഞ്ഞെടുക്കുന്നത്. അങ്ങനെയൊരാളെ വേണമെന്ന് തോന്നുന്ന സമയത്ത്’, എന്നാണ് റിമ കല്ലിങ്കലിന്റെ പ്രതികരണം.
സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ ലൈംഗികമായും അല്ലാതെയും അധിക്ഷേപിച്ച വ്യക്തിയെ വീട്ടിൽ കയറി കായികമായി കീഴടക്കിയിരിക്കുകയാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും. വളരെ മോശമായ രീതിയിൽ അധിക്ഷേപിച്ച ഒരു യൂട്യൂബറെയാണ് ഭാഗ്യലക്ഷ്മി കരി ഓയിൽ പ്രയോഗം നടത്തി വീട്ടിൽ കയറി ആക്രമിച്ച് മാപ്പ് പറയിപ്പിച്ചത്.
പ്രതിഷേധത്തിന്റെ ലൈവ് വീഡിയോ ആക്ടിവിസ്റ്റും ബിഗ് ബോസ് സീസൺ വണ്ണിലൂടെ പ്രശസ്തി നേടുകയും ചെയ്ത ദിയ സന ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. വിജയ് പി നായര്‍ എന്ന വ്യക്തി നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. വീഡിയോയിൽ ദിയ സനയും ഭാഗ്യലക്ഷ്മിയും ആ വ്യക്തിയെ കായികമായി കൈകാര്യം ചെയ്യുകയും പിന്നീട് മാപ്പ് പറയിപ്പിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ എല്ലാ സ്ത്രീകൾക്കുവേണ്ടിയുള്ള പ്രതിഷേധമാണ് ഇതെന്നും ഇരുവരും പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…