പ്രശസ്ത നടിയും നിർമ്മാതാവുമായ റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ വ്യക്തിയാണ്. നർത്തകി കൂടിയായ റിമ നൃത്തം ചെയ്യുന്ന വീഡിയോകളും സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്. അതുപോലെ തന്നെ ഏറ്റവും പുതിയ ഫാഷൻ പിന്തുടരുന്ന റിമയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ, റിമ കല്ലിങ്കലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് റിമ ഈ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള ലൂസ് ഫിറ്റഡ് സ്ലിപ് ഡ്രസ്സ് ആണ് റിമ ഈ ചിത്രങ്ങളിൽ അണിഞ്ഞിരിക്കുന്ന. അതിനൊപ്പം തന്നെ ചുരുണ്ട ഹെയർ സ്റ്റൈലും ഉപയോഗിച്ചിട്ടുണ്ട് റിമ കല്ലിങ്കൽ.
വളരെ നേർത്ത മേക്കപ് ആണ് റിമ ഈ ചിത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല, അധികമാരും പരീക്ഷിക്കാത്ത ഫ്രിഞ്ച് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന റിമയ്ക്ക് വലിയ അഭിനന്ദനവും ആരാധകരിൽ നിന്നും ലഭിക്കുന്നുണ്ട്. മേക്കപ്പിലെ ഏറ്റവും പുതിയ ട്രെൻഡ് ആയ ന്യൂഡ് മേക്കപ്പാണ് ഈ ചിത്രങ്ങളിൽ റിമ ഉപയോഗിച്ചിരിക്കുന്നത്. സ്വന്തം സ്റ്റൈലിങ്ങിലാണ് റിമ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നത് ഈ നടിക്ക് കൂടുതൽ അഭിനന്ദനം ലഭിക്കാൻ കാരണമായിട്ടുണ്ട്
12 വർഷം മുൻപ് ഋതു എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച റിമ കല്ലിങ്കൽ പിന്നീട ഒട്ടേറെ ഗംഭീര ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ഒരു മികച്ച നടി എന്ന നിലയിൽ പേരെടുത്തു. പിന്നീട് പ്രശസ്ത സംവിധായകൻ ആഷിക് അബുവിനെ വിവാഹം കഴിച്ച റിമ, മികച്ച ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. അത് കൂടാതെ മലയാള സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ള്യു സി സിയുടെ സജീവ പ്രവർത്തക കൂടിയാണ് റിമ കല്ലിങ്കൽ. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും അഭിനയിച്ചിട്ടുള്ള റിമ അഭിനയിച്ചു ഇനി പുറത്തു വരാനുള്ളത് ഒരു തമിഴ് ചിത്രവും നീലവെളിച്ചം എന്ന മലയാള ചിത്രവുമാണ്.