നിരവധി ആരാധകരുള്ള ഗായികയാണ് റിമി ടോമി. ഗായിക എന്നതിലുപരി അവതാരകയായും നടിയായും റിമി തിളങ്ങി. ഇപ്പോഴിതാ ഒരു മികച്ച നര്ത്തകിയെന്ന് കൂടി തെളിയിച്ചിരിക്കുകയാണ് റിമി. മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ ‘ദ്വാദശിയില്‍ മണിദീപിക’ എന്ന ഗാനത്തിന് കവര്‍ ഒരുക്കിയതിനൊപ്പം അതിന് ചുവടുവച്ചിരിക്കുകയാണ് റിമി.
വിദ്യാസാഗറിന്റെ ഈണത്തില്‍ പിറന്ന ഗാനം കെ.ജെ യേശുദാസും സുജാത മോഹനുമാണ് ആലപിച്ചത്. വിദ്യാസാഗറിന്റെ പിറന്നാള്‍ ദിനത്തില്‍ സംഗീത ആദരമായാണ് റിമി ടോമി കവര്‍ ഗാനം പുറത്തിറക്കിയത്. യൂസഫലി കേച്ചേരിയുടേതാണ് വരികള്‍. നിരവധി പേരാണ് റിമിയുടെ കവര്‍ സോംഗിനേയും നൃത്തയേയും പ്രശംസിച്ച് രംഗത്തെത്തിയത്.
ശ്രീഹരി കെ. നായരാണ് കവര്‍ ഗാനത്തിന്റെ പ്രോഗ്രാമിംഗ് ചെയ്തത്. സായ് പ്രകാശ് മിക്സിംഗും മാസ്റ്ററിംഗും നിര്‍വഹിച്ചിരിക്കുന്നു. സരുണ്‍ രവീന്ദ്രന് ആണ് നൃത്ത സംവിധാനം. അമോഷ് പുതിയാറ്റിലാണ് ചിത്രീകരണം നിര്‍വഹിച്ചത്.