ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കുമില്ല ഗായികയും നടിയും അവതാരകയുമായ റിമി ടോമി. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഫിറ്റ്നസ് സെന്ററുകളും ജിമ്മും എല്ലാം അടച്ചപ്പോഴും തന്റെ വ്യായാമം മുടക്കാതിരിക്കാന്‍ റിമി ഏറെ ശ്രദ്ധിച്ചിരുന്നു. വീടിനകത്ത് എങ്ങനെ വ്യായാമം ചെയ്യാം എന്നു തുടങ്ങുന്ന നിരവധി വീഡിയോകളും റിമി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ പുതിയ വര്‍ക്കൗട്ട് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ‘ഇന്ന് അനുഭവിക്കുന്ന വേദനയാണ് നാളത്തെ ശക്തി’ എന്ന അടികുറിപ്പോടെ വീട്ടിലിരുന്ന് വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് റിമി ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചിരിക്കുന്നത്. നേരത്തേയും റിമി തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. കൈകള്‍ മടക്കിപിടിച്ചു മസില് കാണിച്ചു റിമി പോസ്റ്റ് ചെയ്ത ചിത്രം വൈറലായിരുന്നു.
View this post on Instagram
ഏറെ കഠിനാദ്ധ്വാനത്തിലൂടെയാണ് റിമി ശരീരഭാരം കുറച്ചത്. ഇപ്പോള്‍ ഫിറ്റ്നസ്സിന് ഏറെ പ്രാധാന്യം നല്കുന്ന ഒരാള്‍ കൂടിയാണ് റിമി. 65 കിലോയില്‍ നിന്നും 52 കിലോയിലെത്താന്‍ തന്നെ സഹായിച്ചത് ’16:8 ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്’ രീതിയാണെന്ന് മുന്‍പൊരിക്കല്‍ റിമി പറഞ്ഞിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘മീശമാധവന്’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം ‘ചിങ്ങമാസം വന്നുചേര്‍ന്നാല്‍’ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങള്‍ ലഭിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം റിമി ശ്രദ്ധ നേടി.