ഗായികയായും അവതാരകയായും അഭിനേത്രിയായും പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് റിമി ടോമി. കഴിഞ്ഞ ദിവസം താൻ അവതാരകയായ ഒന്നും ഒന്നും മൂന്ന് എന്ന പ്രോഗ്രാമിൽ രസകരമായ ഒരു സംഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് റിമി. നടി നമിത പ്രമോദ് അതിഥിയായെത്തിയ പരിപാടിയിൽ നായകളേയും ഫ്ലൈറ്റിൽ കയറലിനെയുമാണ് തനിക്ക് ഏറ്റവും പേടിയെന്ന് തുറന്ന് പറഞ്ഞ റിമി അങ്ങനെ ഒരിക്കൽ ഫ്ലൈറ്റിൽ വെച്ച് നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനെ കടിച്ച സംഭവം പങ്ക് വെച്ചിരിക്കുകയാണ്.
ഒരിക്കൽ ഫ്ലൈറ്റിൽ വെച്ച് ഞാൻ ഗീതു മോഹൻദാസിന്റെ കൈയ്യിൽ കടിച്ചു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ഞങ്ങൾ. അന്ന് ഗീതു ഒരു മാസം ഗർഭിണിയായിരുന്നു. എന്റെ അടുത്ത് അനുജൻ റിങ്കു ആയിരുന്നു ആദ്യം. ഇടക്ക് റിങ്കുവിനെ മാറ്റി ഗീതു മോഹൻദാസ് അടുത്ത് വന്നിരുന്നു. സാധാരണ ഫ്ലൈറ്റിൽ അങ്ങനെ കുലുക്കം ഉണ്ടാവാറില്ല. അന്ന് പക്ഷേ പതിവില്ലാത്ത കുലുക്കം. ഞാൻ ശരിക്കും പേടിച്ചു. കരഞ്ഞു പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അന്ന് അനിയന്റെ കല്യാണം കൂടി കഴിഞ്ഞിട്ടില്ല. അതൊക്കെ ഓർത്തായിരുന്നു എന്റെ പേടി. എന്താ സംഭവിക്കുന്നത് എന്ന് ഞാൻ എയർ ഹോസ്റ്റസ്സിനോട് ചോദിച്ചു കൊണ്ടിരുന്നു. ഫ്ലൈറ്റ് ഇറങ്ങി കഴിഞ്ഞപ്പോൾ ഗീതു എന്നെ വിളിച്ച് കൈയ്യിലെ പാട് കാണിച്ചു തന്നു. ഇത് എന്താണെന്ന് അറിയാമോ എന്നു ചോദിച്ചു. എനിക്കൊന്നും മനസ്സിലായില്ല. ഞാൻ പേടിച്ച് നിലവിളിച്ച സമയത്ത് കടിച്ചതാണെന്ന് ഗീതു പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…