ശബ്ദ മാധുര്യം കൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കിയ താരമാണ് റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ഏറെ സജീവമായ റിമി തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഫിറ്റ്നസ്സ് പ്രേമി കൂടിയായ റിമി പങ്കു വെക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടന്നു തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ സാരിയിലുളള പുത്തന്‍ ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ് റിമി.
അതീവ സുന്ദരിയായാണ് റിമി ചിത്രങ്ങളിലുള്ളത്. സാരിക്ക് ഇണങ്ങും വിധമുളള മാലയും ഹെയര്‍സ്റ്റൈലും റിമിയെ കൂടുതല്‍ സുന്ദരിയാക്കി. അശ്വതി ശ്രീകാന്ത്, അനു സിത്താര, ജ്യുവല്‍ മേരി, ഗായത്രി സുരേഷ്, കനിഹ, ദീപ്തി വിധു പ്രതാപ് തുടങ്ങി നിരവധി പേര് ഫൊട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.
ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കുമില്ല ഗായികയും നടിയും അവതാരകയുമായ റിമി ടോമി. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഫിറ്റ്നസ് സെന്ററുകളും ജിമ്മും എല്ലാം അടച്ചപ്പോഴും തന്റെ വ്യായാമം മുടക്കാതിരിക്കാന്‍ റിമി ഏറെ ശ്രദ്ധിച്ചിരുന്നു. വീടിനകത്ത് എങ്ങനെ വ്യായാമം ചെയ്യാം എന്നു തുടങ്ങുന്ന നിരവധി വീഡിയോകളും റിമി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിട്ടുണ്ട്.