റിമി ടോമിയോട് മലയാളികൾക്ക് എന്നും ഒരു പ്രത്യേക ഇഷ്ട്ടമാണ് ഉള്ളത്. ഗാനമേളകളിൽ പാട്ടിനൊപ്പം നൃത്തം ചെയ്ത് കാണികളെ കയ്യിലെടുക്കാൻ ഒരു പ്രത്യേക കഴിവാണ് റിമിക്കുള്ളത്. ഗായിക, അവതാരിക, നടി എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചു താരം സിനിമ മേഖലയിൽ തന്റെ ജൈത്ര യാത്ര തുടരുകയാണ്. തന്റെ വ്യക്തിജീവിതവുമായി പ്രൊഫഷനെ കൂട്ടികുഴക്കൻ താല്പര്യമില്ലാത്ത താരം പല വിവാദങ്ങളിലും തളരാതെ ചിരിയോട് കൂടി തന്നെയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്
തനിക്ക് ഇഷ്ട്ടപ്പെടാത്ത കാര്യങ്ങൾ മറ്റുള്ളവർക്ക് മറ്റുള്ളവരുടെ മുഖത്ത് നോക്കി പറയുന്ന സ്വഭാവമാണ് റിമിയുടേത്. അത് കൊണ്ട് തന്നെ സിനിമയിൽ റിമിക്ക് ശത്രുക്കള്ള് ഏറെയാണ്. തന്റെ ജീവിതവുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുമ്പോഴും അതൊന്നും വകവെക്കാതെ കൂളായി തന്നെ റിമി മുമ്പോട്ട് പോകുകയാണ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്കൊക്കെ മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുതിയ ഫോട്ടോയും ഇതിനോടകം തന്നെ തരംഗമായി മാറിയിരുന്നു.
കറുത്ത നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് റിമി എത്തിയത്. റിമിയുടെ ഗെറ്റപ്പ് കിടുക്കിയെന്ന് പറഞ്ഞ് ആരാധകര്‍ മാത്രമല്ല സഹപ്രവര്‍ത്തകരും എത്തിയിട്ടുണ്ട്.