സ്റ്റേജ് പ്രോഗ്രാമുകളിലൂടെ സജീവമായ റിമി ടോമി ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. ‘ചിങ്ങമാസം വന്നു ചേർന്നാൽ’ എന്ന പാട്ട് പാടി സിനിമ പിന്നണി ഗാനരംഗത്തേക്ക് റിമി എത്തിയത്. അതിനു ശേഷം ഗായികയായും അവതാരകയായും റിമി ശ്രദ്ധിക്കപ്പെട്ടു. പാലാ സ്വദേശിയായി റിമിയുടെ കുസൃതി നിറഞ്ഞ വർത്തമാനങ്ങളും അവതരണ മികവും അവർക്ക് വളരെയേറെ ആരാധകരെ നേടിക്കൊടുത്തു. അഭിനയരംഗത്തും കഴിവ് തെളിയിച്ച റിമി രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മലയാളികൾക്ക് പോസിറ്റീവ് എനർജിക്ക് ഒരു പേരു കൊടുക്കാമെങ്കിൽ അതിന് റിമി ടോമി എന്ന് വിളിക്കാമെന്ന് ആയിരിക്കും ഭൂരിഭാഗം ആളുകളും പറയുക. കാരണം, റിമി ടോമി എന്ന പേര് അത്രത്തോളം ഇഷ്ടമാണ് ഓരോരുത്തർക്കും. ഗായിക ആണെങ്കിലും സ്റ്റേജ് ഷോകൾ കൈയിലെടുക്കുന്ന അവതാരക കൂടിയാണ് റിമി. ടെലിവിഷൻ അവതാരക കൂടിയായ റിമി ഇപ്പോൾ റിയാലിറ്റി ഷോയിലെ വിധികർത്താവുമാണ്.
സോഷ്യൽ മീഡിയയിലും സജീവമാണ്. കഴിഞ്ഞ കുറച്ചു നാളുകളായി തന്റെ പുതിയ രൂപമാറ്റത്തിനു ശേഷമുള്ള വീഡിയോകളും ഫോട്ടോകളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി ഒരു യുട്യൂബ് ചാനലുള്ള താരം തന്റെ വിശേഷങ്ങളും കുക്കിംഗ് വീഡിയോകളും ഒക്കെ ആരാധകർക്കായി പങ്കു വെയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. ജിമ്മിലെ ട്രയിനിങ്ങിന് ഇടയിൽ നിന്നുള്ള വീഡിയോ ആണ് പങ്കുവെച്ചത്.
ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കുമില്ല ഗായികയും നടിയും അവതാരകയുമായ റിമി ടോമി. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഫിറ്റ്നസ് സെന്ററുകളും ജിമ്മും എല്ലാം അടച്ചപ്പോഴും തന്റെ വ്യായാമം മുടക്കാതിരിക്കാന്‍ റിമി ഏറെ ശ്രദ്ധിച്ചിരുന്നു. വീടിനകത്ത് എങ്ങനെ വ്യായാമം ചെയ്യാം എന്നു തുടങ്ങുന്ന നിരവധി വീഡിയോകളും റിമി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിട്ടുണ്ട്.
View this post on Instagram