ബിഗ് ബോസ് മൂന്നാം സീസണിലൂടെ ശ്രദ്ധ നേടിയ താരമാണ് റിതു മന്ത്ര. മോഡലിങും സിനിമയുമാണ് ഇഷ്ടമേഖലകള്‍. സിനിമകളിലും വേഷമിട്ടിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിനിയായ താരം നിരവധി ശരീര സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. കിംഗ് ലയര്‍, തുറമുഖം, റോള്‍ മോഡല്‍സ്, ഓപ്പറേഷന് ജാവ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ഋതു മന്ത്ര മിസ് ഇന്ത്യ മത്സര വേദിയില്‍ നിന്നുമാണ് ബിഗ് ബോസില്‍ എത്തിയത്.
ഋതു 2018ലെ മിസ് ഇന്ത്യ സൗത്ത് മത്സരത്തില്‍ മിസ് ടാലന്റഡ് പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. താരത്തിന്റെ യഥാര്‍ത്ഥ പേര് അനുമോള്‍ ആര് എന്നാണ്. മണിക്കുട്ടന് ജേതാവായ ബിഗ് ബോസ്സ് ഷോയില്‍ അവസാന റൗണ്ട് വരെയും റിതു ഉണ്ടായിരുന്നു.
ബിഗ് ബോസ്സിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ ഋതുവിന് കഴിഞ്ഞു. യൂത്തിനിടയിലും കുടംബപ്രേക്ഷകര്ക്കിടയലും നടിക്ക് മികച്ച ആരാധകരുണ്ട്. ഏഴാം സ്ഥാനമായിരുന്നു ഷോയില്‍ ഋതു നേടിയത്. ഇപ്പോഴിതാ താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.