Categories: Celebrities

‘കഴിഞ്ഞ നാല് വര്‍ഷമായി ഞാനും ഋതുവും പ്രണയത്തിലാണ്’-ജിയാ ഇറാനി

ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ താരം ഋതു മന്ത്രയുമായി താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി സുഹൃത്തും നടനും മോഡലുമായ ജിയാ ഇറാനി. സോഷ്യല്‍ മീഡിയയില്‍ ഋതുവുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുള്ള ജിയായോട് മുന്‍പും ആരാധകര്‍ ഋതുവുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചിട്ടുണ്ട്. എന്നാല്‍, അന്നൊക്കെ ‘സോള്‍ മേറ്റ്’ എന്ന് മാത്രമാണ് പറഞ്ഞിരുന്നത്.

കൊച്ചിയില്‍ ഒരുമാതിരിപ്പെട്ട എല്ലാ ആളുകള്‍ക്കും തങ്ങളുടെ ഈ ബന്ധത്തെ കുറിച്ചറിയാമെന്നും തനിക്ക് ഋതുവിനെ കുറിച്ച് അറിയാമെന്നും ജിയാ പറയുന്നു. റംസാന്റെയും മണിക്കുട്ടന്റെയും പേരുകളോട് ചേര്‍ത്ത് ഋതുവിന്റെ പേര് കേള്‍ക്കുന്നതില്‍ പ്രശ്നമില്ലെന്നും അവള്‍ എവിടെ നില്‍ക്കും എന്ന് തനിക്ക് കൃത്യമായി അറിയാം എന്നും ജിയ പറയുന്നു.

‘ഞാന്‍ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. പക്ഷെ വര്ഷങ്ങളായി ഞാനും ഭാര്യയും പിരിഞ്ഞു താമസിക്കുകയാണ്. നിയമപരമായി വേര്പിരിയുന്നത് ഋതു ബിഗ് ബോസിനുള്ളില്‍ പോയ ശേഷമാണ്. അതിനു ശേഷമാണ് ഋതുവിനൊപ്പമുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാന്‍ തീരുമാനിച്ചത്. അവള്‍ ഇപ്പോള്‍ അറിയപ്പെടുന്ന ഒരു മുഖമാണ്, ഞങ്ങളുടെ ബന്ധം ലോകത്തിന് മുന്‍പില്‍ വെളിപ്പെടുത്തേണ്ട സമയമാണിതെന്ന് എനിക്ക് തോന്നി അതുകൊണ്ടാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കിട്ടത്.’ -ജിയാ കൂട്ടിച്ചേര്‍ത്തു.

ഒട്ടേറെ സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായിട്ടുള്ള ഋതു കണ്ണൂര്‍ സ്വദേശിനിയാണ്. ബിഗ് ബോസിലൂടെയാണ് കൂടുതല്‍ ജനശ്രദ്ധ നേടിയതെങ്കിലും അഭിനേത്രി, ഗായിക, മോഡലിംഗ് എന്നീ മേഖലകളില്‍ താരം സജീവമായിരുന്നു. കിംഗ് ലയര്‍, തുറമുഖം, റോള്‍ മോഡല്‍സ്, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളിലും ഋതു അഭിനയിച്ചിട്ടുണ്ട്. ഫെമിന മിസ് ഇന്ത്യ മത്സരത്തിലും പങ്കെടുത്ത ഋതു ബെസ്റ്റ് ടാലന്റഡ് കാന്‍ഡിഡേറ്റ് ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. വെറൈറ്റി ഫോട്ടോഷൂട്ടുകളിലൂടെ ഋതു സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago