Categories: CelebritiesNews

മോഹന്‍ലാല്‍ അഭിനയിച്ച ചിത്രങ്ങളിലൂടെയാണ് തനിക്ക് ഏറ്റവും കൂടുതല്‍ ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചത്; ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ പറയുന്നു

ഇന്ത്യന്‍ സിനിമാരംഗത്തെ പേരു കേട്ട ഛായാഗ്രാഹകരില്‍ ഒരാളാണ് മലയാളിയായ സന്തോഷ് ശിവന്‍. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ഏറ്റവും കൂടുതല്‍ ലഭിച്ചിട്ടുള്ള ആള്‍ കൂടിയാണ് സന്തോഷ് ശിവന്‍. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ത്രീഡി ഫാന്റസി ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കാനൊരുങ്ങുകയാണ് സന്തോഷ് ശിവന്‍. മോഹന്‍ലാലുമായി ഒരുപാട് വര്‍ഷത്തെ സൗഹൃദമാണെന്നും അദ്ദേഹം വിളിച്ചപ്പോള്‍ താന്‍ വന്നതാണ് ഈ ചിത്രത്തിന് വേണ്ടിയെന്നും സന്തോഷ് ശിവന്‍ പറയുന്നു. അതേ സമയം മനോഹരമായി ചിത്രങ്ങളെടുക്കുന്ന ആളാണ് മോഹന്‍ലാലെന്നും അദ്ദേഹം എടുക്കുന്ന ചിത്രങ്ങളെല്ലാം തനിക്കു അയച്ചു തരാറുണ്ടെന്നും സന്തോഷ് ശിവന്‍ പറയുന്നു.

മോഹന്‍ലാല്‍ അഭിനയിച്ച ചിത്രങ്ങളിലൂടെയാണ് തനിക്കു ഏറ്റവും കൂടുതല്‍ ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചത് ആണെന്നും സന്തോഷ് ശിവന്‍ ഓര്‍ത്തെടുക്കുന്നു. പെരുംതച്ചന്‍ എന്ന മലയാള ചിത്രത്തിലൂടെ ഛായാഗ്രഹണത്തിനുള്ള ആദ്യത്തെ ദേശീയ അവാര്‍ഡ് നേടിയ സന്തോഷ് ശിവന്‍ പിന്നീട് അതേ കാറ്റഗറിയില്‍ അവാര്‍ഡ് നേടിയത് കാലാപാനി, ഇരുവര്‍, ദില്‍സേ എന്നീ ചിത്രങ്ങള്‍ക്കാണ്. അതില്‍ കാലാപാനി മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലും, ഇരുവര്‍ മോഹന്‍ലാല്‍- മണി രത്നം കൂട്ടുകെട്ടിലും ഒരുങ്ങിയ ചിത്രങ്ങളാണ്. ഇത് കൂടാതെ കാലാപാനി, പവിത്രം എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ കേരളാ സംസഥാന ചലച്ചിത്ര അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ദ്രജാലം, നമ്പര്‍ 20 മദ്രാസ് മെയില്‍, അപ്പു, അഹം, യോദ്ധ, ഗാന്ധര്‍വം, പവിത്രം, നിര്‍ണ്ണയം, കാലാപാനി, ഇരുവര്‍, വാനപ്രസ്ഥം എന്നീ ചിത്രങ്ങളില്‍ ആണ് ബറോസിന് മുന്‍പ് മോഹന്‍ലാല്‍- സന്തോഷ് ശിവന്‍ ടീം ഒന്നിച്ചിട്ടുള്ളത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago