2002ൽ ടാർസാൻ കി ബേട്ടിയിലെ ബാലതാരമായി അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന താരമാണ് റിതിക സിംഗ്. അഭിനയത്തിനൊപ്പം ഒരു ആയോധന വിദഗ്ധ കൂടിയാണ് നടി. സുധ കൊങ്കാര പ്രസാദ് സംവിധാനം ചെയ്ത ഇരുതി സുട്രു എന്ന ചിത്രത്തിൽ ആർ. മാധവനോടൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. സലാ ഖാഡോസ് എന്ന പേരിൽ ഹിന്ദിയിലും ഈ ചിത്രം നിർമ്മിക്കപ്പെട്ടു. 63-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ ഈ ചലച്ചിത്രത്തിലെ റിതികയുടെ അഭിനയത്തിന് പ്രത്യേക പരാമർശം ലഭിച്ചു. പിന്നീട് തെലുങ്ക് ചിത്രമായ ഗുരു എന്ന ചിത്രത്തിലും തമിഴ് ചിത്രമായ ശിവലിംഗയിലും അഭിനയിച്ചു . കൂടാതെ ഹിന്ദി, തമിഴ്, തെലുഗു എന്നീ മൂന്ന് ഭാഷകളിലെ ചലച്ചിത്രങ്ങളിലെ അഭിനയത്തിനും റിതികയ്ക്ക് ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയുണ്ടായി.
2013 ൽ സൂപ്പർ ഫൈറ്റ് ലീഗിന് വേണ്ടിയുള്ള പരസ്യത്തിൽ റിതിക അഭിനയിച്ചിരുന്നു. ഈ പരസ്യം കണ്ടുകൊണ്ട് സുധ കൊങ്കരയാണ് റിതികയെ ഇരുതി സുട്രിലേക്ക് അഭിനയിക്കാൻ ക്ഷണിച്ചത്. പരസ്യത്തിന്റെ പരിപാടിയുടെ ചെയർമാനായ രാജ് കുന്ദ്ര വഴിയായിരുന്നു അന്ന് സുധ കൊങ്കര, റിതികയുമായി ബന്ധപ്പെട്ടത്. പിന്നീട് തന്റെ ദ്വിഭാഷാ ചിത്രമായ സാലാ ഖഡൂസിൽ (2016) ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചു. ചെന്നൈയിലെ ചേരികളിൽ വളരുന്ന ഒരു മാർവാരി പെൺകുട്ടിയായ മധി എന്ന കഥാപാത്രത്തെയാണ് റിതിക അവതരിപ്പിച്ചത്. ഒരു ബോക്സറായി മറ്റൊരാളെ അഭിനയിപ്പിക്കുന്നതിനേക്കാൾ ബോക്സറായ ഒരാളെ അഭിനയിപ്പിക്കുവാൻ നിർമ്മാതാക്കൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തമിഴിൽ ഇരുതി സുട്രു എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് തമിഴിലുള്ള സംഭാഷണങ്ങൾ ഹിന്ദിയിൽ എഴുതിക്കൊണ്ടാണ് റിതിക അഭിനയിച്ചത്.
റിതിക തന്റെ പിതാവിന്റെ മാർഗ്ഗനിർദ്ദേശത്തിൽ കുട്ടിക്കാലം മുതൽ ആയോധനകല പരിശീലിച്ചിരുന്നു. താരം ഒരു കിക്ക് ബോക്സറായി പരിശീലനം നേടിയിട്ടുണ്ട്. 2009ൽ ഏഷ്യൻ ഇൻഡോർ ഗെയിമുകളിൽ കിക്ക്ബോക്സറായി ദേശീയ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് സൂപ്പർ ഫൈറ്റ് ലീഗിന്റെ ഉദ്ഘാടന സീസണിൽ പ്രത്യക്ഷപ്പെടുകയും മിക്സഡ് ആയോധന കലാകാരിയായി മത്സരിക്കുകയും ചെയ്തു.
ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് റിതികയുടെ പുതിയ ഫോട്ടോഷൂട്ടാണ്. സാരിയിൽ ഏറെ മനോഹരിയായി എത്തിയിരിക്കുന്ന നടിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അനിത കാമരാജാണ്. നീലം ടൈബ്രെവാലയാണ് സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത്.
View this post on Instagram