Categories: Malayalam

“ഖത്തറിലേക്ക് വരുമ്പോൾ കാണാം എന്ന് പറഞ്ഞപ്പോൾ വെറുതെ ആയിരിക്കും എന്നാണ് കരുതിയെ…പക്ഷെ കുഞ്ഞിലേ മുതൽ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ആ മഹാനടനെ തൊട്ടടുത്തു കണ്ടു… ഒന്ന് കൈനീട്ടിയാൽ തൊടാവുന്ന അകലത്തിൽ”;RJ നീനുവിനെ ഞെട്ടിച്ച ലാലേട്ടൻ

മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് RJ നീനു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.ഏറ്റവും സന്തോഷകരമായ കാര്യം എന്തെന്നാൽ വീഡിയോ കണ്ട് മോഹൻലാൽ നീനുവിനെ ഫോണിൽ വിളിച്ച് സംസാരിച്ചു എന്നതാണ്.അതിന് ശേഷം കഴിഞ്ഞ ആഴ്ച്ച മോഹൻലാൽ ഖത്തറിൽ എത്തിയപ്പോൾ നീനുവിനെ കാണുവാൻ സമയവും നീക്കി വെച്ചു.അതിന്റെ സന്തോഷം പങ്കു വെച്ചുകൊണ്ട് നീനു പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്.

പോസ്റ്റ് ചുവടെ :

ഖത്തറിലേക്ക് വരുമ്പോൾ കാണാം എന്ന് പറഞ്ഞപ്പോൾ…. വെറുതെ ആയിരിക്കും… നമ്മളെയൊക്കെ കാണാൻ ഇത്ര വല്യ ആളുകൾക്കൊക്കെ സമയം കാണില്ലലോ… എന്നാലും ഒരു പരിചയവും ഇല്ലാത്ത എന്നോട് അങ്ങനെ പറഞ്ഞല്ലോ എന്നായിരുന്നു സന്തോഷം… രണ്ടര മാസം കഴിഞ്ഞു SIIMA Awards ൽ പങ്കെടുക്കാൻ ഖത്തർലേക്ക് വരുന്നു എന്നറിഞ്ഞപ്പോഴും കാണാൻ പറ്റും എന്ന് പൂർണമായി വിശ്വസിച്ചിരുന്നില്ല… ഇതിപ്പോ സ്വപ്ന സാക്ഷാത്കാരം എന്നൊക്കെ പറയില്ലേ… ആ ഒരു ആ അവസ്ഥയാ…. കുഞ്ഞിലേ മുതൽ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ആ മഹാനടനെ തൊട്ടടുത്തു…. ഒന്ന് കൈനീട്ടിയാൽ തൊടാവുന്ന അകലത്തിൽ…

How old are you സിനിമ കണ്ടപ്പോ പ്രസിഡന്റ്‌ നെ കണ്ടു മഞ്ജു വാര്യർ ബോധം കെടേണ്ട ആവശ്യമെന്തായിരുന്നു എന്ന് പല ആവർത്തി ആലോചിച്ചിട്ടിണ്ട്…. അത് എന്തുകൊണ്ടാണെന്നു ഇപ്പോൾ ആണ് ശെരിക്കും മനസിലായത്… ബോധം പോകുന്നതിനു തൊട്ടു മുന്നേ ഉള്ള അവസ്ഥയായിരുന്നു… എന്തായാലും കണ്ടല്ലോ … കൈ കൊടുത്തല്ലോ… സംസാരിച്ചാല്ലോ … അതും തൊട്ടടുത്തു നിന്ന്… ഇതിൽ കൂടുതൽ ഒരു ആരാധികയ്ക് എന്താ വേണ്ടത്…. സ്നേഹമാണ്… ആരാധനയാണ്… ഹൃദയം നിറയെ… ഇനീം ഇനീം കാണാൻ പറ്റട്ടെ എനിക്ക്… അത്യാഗ്രഹം ആണോ എന്നറിയില്ല… എന്നാലും അതങ്ങനെയാണ്…

ഇഷ്ടാണ് ലാലേട്ടാ…..
ഒരുപാട് ഒരുപാട് ഒരുപാട് …….

നന്ദിയുണ്ട്ട്ടോ… ലാലേട്ടനിലേക് എത്തിച്ച എല്ലാവർക്കും … 😊😊😊

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago