പ്രണയദിനത്തിന്റെ ആലസ്യം മാറുന്നതിനു മുമ്പേ പ്രണയസാഫല്യം നേടി ഡോക്ടർ റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും. സോഷ്യൽ മീഡിയ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹനിശ്ചയ ചടങ്ങാണ് കൊച്ചിയിൽ നടന്നത്. മാസങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിൽ ഇരുവരുടെയും വിവാഹനിശ്ചയം എത്തിയപ്പോൾ ആരാധകർ ഏറെ ആവേശത്തിലാണ്. സോഷ്യൽ മീഡിയയിൽ ഇരുവർക്കും ആശംസാപ്രവാഹമാണ്.
പർപ്പിൾ നിറത്തിലുള്ള വസ്ത്രങ്ങളാണ് വിവാഹനിശ്ചയ ചടങ്ങിനായി ഇരുവരും തിരഞ്ഞെടുത്തത്. ഫൈനലി എന്ന കുറിപ്പോടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചത്. ഇനിയും കാത്തിരിക്കാൻ വയ്യ എന്ന കുറിപ്പോടെ മോതിരങ്ങളുടെ ചിത്രം നേരത്തെ റോബിൻ പങ്കുവെച്ചിരുന്നു. മോതിരങ്ങളിൽ റോബിൻ എന്നും പൊടി എന്നുമാണ് എഴുതിയത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചത്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഡോ റോബിൻ രാധാകൃഷ്ണൻ. റിയാലിറ്റി ഷോയ്ക്ക് ശേഷം പുറത്തിറങ്ങി ഒരു അഭിമുഖത്തിൽ പങ്കെടുക്കുന്ന സമയത്താണ് ആരതി പൊടിയെ കാണുന്നതും ഇഷ്ടത്തിലാകുന്നതും. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ ഇരുവർക്കും നിരവധി ആരാധകരാണ് ഉള്ളത്.