സിനിമയ്ക്ക് ടിക്കറ്റ് എടുത്ത ആദിവാസി കുടുംബത്തെ തിയറ്ററിൽ പ്രവേശിപ്പിക്കാത്തതിൽ പ്രതിഷേധം. ചെന്നൈ രോഹിണി തിയറ്ററിലാണ് സംഭവം. സിമ്പു നായകനായി എത്തിയ പത്തു തല എന്ന ചിത്രം കാണാൻ തിയറ്ററിൽ എത്തിയവർക്കാണ് ഇത്തരത്തിൽ ഒരു അനുഭവമുണ്ടായത്. സിനിമുടെ ടിക്കറ്റ് എടുത്ത് എത്തിയ നരിക്കുറവ വിഭാഗത്തിൽപ്പെട്ട ആദിവാസി കുടുംബത്തെ തിയറ്ററിനുള്ളൽ പ്രവേശിക്കാൻ അധികൃതർ അനുവദിച്ചില്ല. സംഭവം ആരാധകർ അറിഞ്ഞതോടെ തിയറ്ററിനു മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്.
സംഭവം പുറത്തറിഞ്ഞ ഉടൻ തന്നെ സിമ്പുവിന്റെ സിനിമ ആഘോഷമാക്കാൻ എത്തിയ ആരാധകർ പ്രതിഷേധവുമായി തിയറ്ററിനു മുന്നിൽ ഇരമ്പി. നിമിഷങ്ങൾക്കുള്ളിൽ ഇത് വൈറലായി മാറുകയും ചെയ്തു. സോഷ്യൽ മീഡിയയിലും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഈ വിഷയത്തിൽ ഉയർന്നത്. ആരാധകരുടെ പ്രതിഷേധത്തെ തുടർന്ന് അധികൃതർ കുടുംബത്തെ ഹാളിനുള്ളിൽ പ്രവേശിപ്പിച്ചു. പിന്നാലെ വിശദീകരണവുമായി അധികൃതർ എത്തിയെങ്കിലും അത് ഫലം കണ്ടില്ല.
.
സിനിമയ്ക്ക് യു/എ സെന്‍സര്‍ സര്ട്ടിഫിക്കറ്റാണുള്ളതെന്നും 12 വയസ്സിന് താഴെയുള്ള കുട്ടികളെ നിയമപ്രകാരം യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഒരു സിനിമ കാണാന്‍ അനുവദിക്കില്ലെന്നും അതുകൊണ്ടാണ് ടിക്കറ്റ് ചെക്കിംഗ് ജീവനക്കാര്‍ പ്രവേശനം നിഷേധിച്ചത് എന്നുമായിരുന്നു ഇവരുടെ വിശദീകരണം. ഇതിനിടെ, പട്ടികജാതി – പട്ടികവർഗ നിയമപ്രകാരം തിയറ്ററിലെ ഉദ്യോഗസ്ഥർക്ക് എതിരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
டிக்கெட் இருந்தும் நரிக்குறவ மக்களை படம் பார்க்க அனுமதிக்காத @RohiniSilverScr திரையரங்கம் …
இவுங்களுக்கு நீ தனி ஷோ போட்டுக்காட்டத்தான் போற அத நான் பாக்கத்தான் போறேன் …#RohiniTheatre #PathuThala @SilambarasanTR_ @CMOTamilnadu @IamSellvah pic.twitter.com/1Pd3rE8CsV
— Viji Nambai (@vijinambai) March 30, 2023