നിവിന്‍ പോളി നായകനായി എത്തിയ തുറമുഖം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് രാജീവ് രവി ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുമ്പോള്‍ കഥാപാത്രങ്ങളെ അണിയിച്ചൊരുക്കിയ റോണക്സ് സേവ്യറിനും അഭിമാനിക്കാം. മട്ടാഞ്ചേരിയിലെ വിപ്ലവ നായകന്മാര്ക്ക് ജീവന് നല്‍കിയതില്‍ റോണക്സ് സേവ്യറിന് നിര്‍ണായക പങ്കാണുള്ളത്.
നിവിന്‍ പോളിയുടെ മട്ടാഞ്ചേരി മൊയ്തുവും, അര്ജുന് അശോകന്റെ ഹംസയും, പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ ഉമ്മയും തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങളുടെ മികവിന് പിന്നില്‍ റോണക്സിന്റെ കരങ്ങളാണ്. ഓരോ കഥാപാത്രങ്ങള്‍ക്കും ജീവന് തുടിക്കും. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ കരിയറിലെ തന്നെ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തിലേത്. അതില്‍ നിര്‍ണായ പങ്ക് റോണക്സ് നല്കിയ ചമയങ്ങള്ക്കുമുണ്ട്. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്, ദര്‍ശന രാജേന്ദ്രന്, സുദേവ് നായര്‍ എന്നിവരുടെ മേക്കപ്പും എടുത്തുപറയേണ്ടതാണ്. പഴയ കാലഘട്ടത്തില്‍ നടക്കുന്ന കഥ പറയുമ്പോള്‍ അന്നത്തെ കഥാപാത്രങ്ങളുടെ രൂപഭാവങ്ങള്‍ അണുവിട തെറ്റാതെ ഒരുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുത്ത് റോണക്സ് വിജയം നേടുക തന്നെ ചെയ്തിട്ടുണ്ട്.
നിരവധി തവണ റിലീസ് മാറ്റിവച്ച തുറമുഖം മാര്‍ച്ച് പത്തിനാണ് തീയറ്ററുകളില്‍ എത്തിയത്. സാമ്പത്തിക കുരുക്കില്‍പ്പെട്ട ചിത്രം ലിസ്റ്റിന് സ്റ്റീഫന്‍ ഏറ്റെടുക്കുകയായിരുന്നു. ഗോപന് ചിദംബരന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും. മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പല ഗെറ്റപ്പുകളില്‍ നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ബി. അജിത്കുമാര്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. കലാസംവിധാനം- ഗോകുല്‍ ദാസ്, സംഗീതം ഷഹബാസ് അമന്, ഡിസൈന്‍- ഓള്ഡ്മങ്ക്സ്, ഡിസ്ട്രിബൂഷന്‍ ലീഡ്- ബബിന്‍ ബാബു, ഓണ്‍ലൈന്‍ പ്രൊമോഷന്- അനൂപ് സുന്ദരന്‍, പിആര്‍ഒ- എ എസ് ദിനേശ്, ആതിര, മാര്‍ക്കറ്റിങ് പ്ലാന്‍ ബിനു ബ്രിങ്ഫോര്‍ത്ത്.