മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ റോഷാക്കിനെ പ്രശംസിച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്. റോഷാക്ക് ക്ലാസ് സിനിമയാണെന്നാണ് വിനീത് ശ്രീനിവാസന് അഭിപ്രായപ്പെട്ടത്. ചിത്രത്തിലെ അഭിനേതാക്കളെ ഓരോരുത്തരേയും സംവിധായകന് മികച്ച രീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും വിനീത് പറഞ്ഞു.
‘റോഷാക്ക് പൂര്‍ണമായും ക്ലാസ് ചിത്രമാണ്. ചിത്രത്തിലെ അഭിനേതാക്കളെ ഓരോരിത്തരേയും സംവിധായകന് മികച്ച രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. ലൂക്ക്, ദിലീപ്, ദീലീപിന്റെ അമ്മ, ശശാങ്കന്, അനില്‍, ദിലീപിന്റെ ഭാര്യ, പൊലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ ആരും മനസില്‍ നിന്ന് പോകുന്നില്ല. നിസാം ബഷീറിനും ടീമിനും അഭിനന്ദനങ്ങള്‍’, വിനീത് പറഞ്ഞു.
ഒക്ടോബര്‍ ഏഴിനായിരുന്നു റോഷാക്ക് പ്രേക്ഷകരിലേക്ക് എത്തിയത്. ‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കിയ ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് തീയറ്ററുകളില്‍ എത്തിച്ചത്. മമ്മൂട്ടിയെ കൂടാതെ ആസിഫ് അലി, ഷറഫുദ്ദീന്, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന് മുകുന്ദന് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഷാജി നടുവിലാണ് കലാസംവിധാനം. പ്രൊഡക്ഷന്‍ കണ്ട്രോളര് – പ്രശാന്ത് നാരായണന്, ചമയം – റോണക്സ് സേവ്യര്‍ ആന്‍സ് എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം – സമീറ സനീഷ്, പിആര്‍ഒ – പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.