ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർലവ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റോഷ്ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ. അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനായ നടനാണ് കിച്ചു. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ പോത്ത് വർക്കി എന്ന കഥാപാത്രത്തെ മലയാളികൾ അത്ര പെട്ടന്ന് മറക്കില്ല. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് അധിക നാളുകളായിട്ടില്ല. ഇപ്പോഴിതാ ഒരുമിച്ചുള്ള ആദ്യ പുതുവർഷത്തിന്റെ ആഘോഷത്തിലാണ് ഇരുവരും.
ഒന്നിച്ചുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുകയാണ് റോഷ്ന. ‘പുതുവർഷം.. പുതിയ സ്വപ്നങ്ങൾ.. പുതിയ അവസരങ്ങൾ..! അവൻ എനിക്ക് പകരുന്ന സ്നേഹം മറ്റൊരാൾക്കും മനസ്സിലാക്കുവാൻ സാധിക്കില്ല. അതാണ് അവനെ ഏറെ പ്രത്യേകതയുള്ളവനാക്കുന്നത്..!’ എന്നാണ് റോഷ്ന സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…