നടിയായും,അവതാരകയായും, മോഡലായും മലയാളിഹൌസ് താരമായും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് റോസിൻ ജോളി. വിവാഹ ശേഷവും സ്ക്രീനിൽ താരമായിരുന്ന റോസിൻ ഇപ്പോൾ ബാംഗ്ലൂരിലാണ് സ്ഥിര താമസം. ഗോവയിൽ ഭർത്താവും മകളും ഒത്തുള്ള സുന്ദര നിമിഷങ്ങൾ ആസ്വദിക്കുന്ന തിരക്കിലാണ് ഇപ്പോൾ റോസിൻ ജോളി. ഇൻസ്റ്റാഗ്രാമിൽ താരം തന്നെയാണ് ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്.
View this post on Instagram
റോസിൻ നർത്തകിയായും തിളങ്ങിയിട്ടുണ്ട്. ടെലിവിഷൻ അവതാരക ആയിട്ടാണ് തുടക്കം. വെഡിംഗ് ബെല്ലുകൾ , പ്രിയസഖി , ലവ് ഇൻ കാനോപി , SIIMA ഫിലിം അവാർഡ്, അത്തം പത്തിനു രുച്ചി എന്നീ പരിപാടികളിൽ അവതാരികയായിട്ടുണ്ട്. ഒട്ടനവധി സിനിമകളിലും റോസിൻ താരമായിരുന്നു.
മലയാളീ ഹൗസ് എന്ന പ്രോഗ്രാമാണ് റോസിന് ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്തത്. സുനിൽ പി തോമസാണ് റോസിന്റെ ഭർത്താവ്. ബാങ്കോക്ക് സമ്മർ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്ന് വന്ന റോസിൻ ഹീറോ, അന്നും ഇന്നും എന്നും തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2018ൽ പുറത്തിറങ്ങിയ കാമുകിയിലാണ് അവസാനമായി താരം പ്രത്യക്ഷപ്പെട്ടത്.