തമിഴ് നടന് ധനുഷും മലയാളത്തിന്റെ പ്രിയങ്കരിയായ സായ് പല്ലവും ഒരുമിച്ചുള്ള റൗഡി ബേബി എന്ന ഗാനരംഗം ഇതിനോടകം യൂട്യൂബില്‍ തരംഗമായി മാറിക്കഴിഞ്ഞു. തകര്‍പ്പന്‍ ചുവടുകളുമായിട്ടാണ് ഇരുവരും എത്തിയത്. ഇതേസമയം ദക്ഷിനേന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ സ്വന്തമാക്കിയ ഗാനരംഗവും റൗഡി ബേബി തന്നെയാണ്.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായ റൗഡി ബേബിക്ക് തകര്‍പ്പന്‍ നൃത്തവുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരം നവ്യ നായര്‍. കുറച്ച് കാലങ്ങളായി താരം സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ തന്റെ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. കാറപകടത്തില്‍ പരിക്കേറ്റ ജഗതി ശ്രീകുമാറിനെ പാട്ട് പാടിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.