തമിഴ് നടന് ധനുഷും മലയാളത്തിന്റെ പ്രിയങ്കരിയായ സായ് പല്ലവും ഒരുമിച്ചുള്ള റൗഡി ബേബി എന്ന ഗാനരംഗം ഇതിനോടകം യൂട്യൂബില്‍ തരംഗമായി മാറിക്കഴിഞ്ഞു. തകര്‍പ്പന്‍ ചുവടുകളുമായിട്ടാണ് ഇരുവരും എത്തിയത്. റെക്കോര്‍ഡുകള്‍ കീഴടക്കി മുന്നേറുന്ന ‘റൗഡി ബേബി’ക്ക് ചുവട് വച്ചെത്തിയിരിക്കുകയാണ് 96 ല്‍ ‘കുട്ടി ജാനു’വായി ആരാധകരെ സൃഷ്ടിച്ച ഗൗരി. സ്വകാര്യ ചാനലിന്റെ ചലച്ചിത്ര പുരസ്കാരച്ചടങ്ങിനിടെയാണ് തകര്‍പ്പന്‍ ചുവടുകളുമായി കുട്ടിജാനും റൗഡി ബേബിയായത്. തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ എനര്‍ജിയില്‍ കളിക്കുന്ന ജാനു സൂപ്പറാണെന്നാണ് ആരാധകര്‍ പറയുന്നത്.