2019 ല്‍ പ്രേക്ഷകര്‍ ഏറെ ആഘോഷിച്ച തമിഴ് ഗാനങ്ങളിലൊന്നാണ് മാരി ടൂവിലെ ധനുഷും സായ് പല്ലവിയും തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായെത്തിയ റൗഡി ബേബി. ഗാനം നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയിരുന്നു. ഗാനത്തിന് ഇതുവരെ 74 കോടിക്ക് മുകളിൽ കാഴ്ചക്കാർ ആണ് ഉള്ളത്. സാരിയിൽ റൗഡി ബേബിക്ക് നൃത്തച്ചുവടുകൾ വെയ്ക്കുന്ന സായിപല്ലവിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആകുന്നത്. ഫിലിം അവാർഡ് വേദിയിൽ എത്തിയ സായിപല്ലവിക്ക് ഫഹദ് ഫാസിൽ നായകനായെത്തിയ അതിരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മലയാളത്തിലെ മികച്ച നടിക്കുള്ള അവാർഡ് ലഭിക്കുകയുണ്ടായി.
അവാർഡ് ഏറ്റുവാങ്ങിയതിനുശേഷമാണ് പ്രേക്ഷകരുടെ ആവശ്യപ്രകാരം റൗഡി ബേബി എന്ന ഗാനത്തിന് സായി പല്ലവി നൃത്തച്ചുവടുകൾ വെച്ചത്. ധനുഷ് അടക്കം തെന്നിന്ത്യയിലെ പല താരങ്ങളും അണിനിരന്ന വേദിയിലായിരുന്നു സായി പല്ലവിയുടെ മിന്നുന്ന പ്രകടനം.2019ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മ്യൂസിക്കല്‍ വിഡിയോ എന്ന റെക്കോഡ് റൗഡി ബേബി സ്വന്തമാക്കിയിരുന്നു. ഏറ്റവും കുടുതല്‍ ആളുകള്‍ യൂട്യുബില്‍ കണ്ട ദക്ഷിണേന്ത്യന്‍ സിനിമാ ഗാനമെന്ന റെക്കോഡ് പുറത്തിറങ്ങി വെറും ഒന്നര മാസം കൊണ്ടാണ് റൗഡി ബേബി നേടിയെടുത്തത്. യുവന്‍ശങ്കര്‍ രാജയുടെ തകര്‍പ്പന്‍ സംഗീതത്തില്‍ ധനുഷും ദീയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.