ധനുഷിന്റേയും സായി പല്ലവിയുടെയും കിടിലൻ ഡാൻസുമായി മാരി 2ലെ റൗഡി ബേബി എന്ന ഗാനം എത്തി. ഫുൾ എനർജിയിൽ ഇരുവരും ഡാൻസ് കളിക്കുന്ന ഗാനം ഇതിനകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം ഒന്നാണ്. യുവാൻ ശങ്കർ രാജ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ധനുഷും ധീയും ചേർന്നാണ്. ധനുഷ്, സായി പല്ലവി, കൃഷ്ണ, വരലക്ഷ്മി, ടോവിനോ എന്നിവർ അഭിനയിച്ചിരിക്കുന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.