ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ആര്‍ആര്‍. രാം ചരണ്‍ തേജ, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ഇന്ന് തീയറ്ററില്‍ എത്തിയിരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം തീയറ്റര്‍ ഇളക്കിമറിച്ച ചിത്രമെന്നാണ് ചിത്രം കണ്ട പലരും അഭിപ്രായപ്പെട്ടത്. പേര്‍ളി മാണി, ശ്രീനിഷ്, അന്‍സിബ ഹസന്, സരയു, ദുര്‍ഗ തുടങ്ങിയ താരങ്ങള്‍ ആദ്യ ഷോയ്ക്ക് തന്നെ എത്തി.
തീര്‍ച്ചയായും തീയറ്ററില്‍ എക്സ്പീരിയന് ചെയ്യേണ്ട ചിത്രമാണ് ആര്‍ആര്‍ആര്‍ എന്ന് പേര്‍ളി മാണി പറഞ്ഞു. ഇംഗ്ലീഷ് ചിത്രങ്ങള്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമകളും ലോകോത്തര നിലവാരത്തിലേക്ക് എത്തുന്നു എന്നതിന് തെളിവാണ് ചിത്രം. ഫുള്‍ ടൈം രോമാഞ്ചം നല്‍കുന്നതാണ് ആര്‍ആര്‍ആര്‍ എന്നും പേര്‍ളി പറഞ്ഞു. വിഷ്വല്‍ ട്രീറ്റ് എന്നായിരുന്നു ചിത്രം കണ്ട നടി ദുര്‍ഗ പറഞ്ഞത്. തുടക്കം മുതല്‍ അവസാനം വരെ ത്രില്ലടിപ്പിച്ചെന്നും ദുര്‍ഗ അഭിപ്രായപ്പെട്ടു. പ്രതീക്ഷതിലധികം നല്കാന് ആര്‍ആര്‍ആറിന് കഴിഞ്ഞുവെന്ന് നടി സരയു പറഞ്ഞു. ഗംഭീര എക്സ്പീരിയന്‍സ് ആയിരുന്നുവെന്നും കുറച്ചു നാളുകള്‍ക്ക് ശേഷം തീയറ്ററുകളെ ഇളക്കി മറിക്കാന്‍ ചിത്രത്തിനായെന്നും സരയു പറഞ്ഞു.