RRR movie release on March 25
സിനിമാപ്രേമികളുടെ ദീർഘനാളത്തെ കാത്തിരിപ്പിന് നാളെ അവസാനമാകും. ബ്രഹ്മാണ്ട വിസ്മയചിത്രമായ ആർ ആർ ആർ മാർച്ച് 25ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിൽ മാത്രം 500ൽപ്പരം സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബാഹുബലി ഇറങ്ങി നാലു വർഷങ്ങൾ കഴിയുമ്പോഴാണ് എസ് എസ് രാജമൗലി എന്ന സംവിധായകൻ തന്റെ അടുത്ത ചിത്രവുമായി എത്തുന്നത്. ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലായാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. കേരളത്തിൽ മിക്ക തിയറ്ററുകളിലും ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് മാത്രം 500ൽ പരം സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചില കേന്ദ്രങ്ങളിൽ അതിരാവിലെ പ്രത്യേക പ്രദർശനവും നടത്തും. കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ കഥ. തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ കൂടിയായ എസ് എസ് രാജമൗലി തന്നെയാണ്. ഇന്ത്യയിൽ ചിത്രീകരണം നടത്തിയതു കൂടാതെ ബൾഗേറിയ, ഉക്രയിൻ എന്നിങ്ങനെ വിവിധയിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.
ചിത്രത്തിൽ 1920 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. അല്ലൂരി സീതരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് ആർ ആർ ആർ പറയുന്നത്. മൂന്ന് മണിക്കൂർ ആറ് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. കോമരം ഭീം ആയി ജൂനിയർ എൻ ടി ആറും അല്ലൂരി സീതാരാമരാജുവായി രാം ചരണും നടത്തുന്ന പ്രകടനങ്ങൾ കാണാൻ വേണ്ടി ആരാധകർ ഇനി കാത്തിരിക്കേണ്ടത് ഒരു ദിവസം മാത്രം. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, സമുദ്രക്കനി, ശ്രിയ ശരൺ, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, രാഹുൽ രാമകൃഷ്ണൻ, സ്പന്ദൻ ചതുർവേദി, ഒലിവിയ മോറിസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് എം എം കീരവാണിയാണ്. ഛായാഗ്രഹണം കെ കെ സെന്തിൽ കുമാറും എഡിറ്റിംഗ് ശ്രീകർ പ്രസാദുമാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ സാബു സിറിൽ ആണ്. ശ്രീനിവാസ് മോഹൻ ആണ് ചിത്രത്തിന്റെ വിഷ്വൽ ഇഫക്ട്സ് ഒരുക്കിയിരിക്കുന്നത്.
റെക്കോഡുകർ തകർക്കാനും സ്വന്തമാക്കാനും തയ്യാറായാണ് ആർ ആർ ആർ റിലീസിന് എത്തുന്നത്. ഏറ്റവും കൂടുതൽ പേർ കണ്ട ഒരു ഇന്ത്യൻ സിനിമയുടെ ട്രയിലർ ആർ ആർ ആർ എന്ന ചിത്രത്തിന്റേതാണ്. ചിത്രം ത്രീഡി, അറ്റ്മോസ്, ഐമാക്സ് ഫോർമാറ്റുകളിൽ ആണ് എത്തുന്നത് എന്ന പ്രത്യകതയും ഉണ്ട്. ചിത്രത്തിന്റെ പ്രിവ്യൂവിനു ശേഷം എത്തിയ ആദ്യറിവ്യൂ തന്നെ ആർ ആർ ആർ പുതിയ റെക്കൊഡുകൾ സൃഷ്ടിക്കും എന്നായിരുന്നു. ചിത്രത്തിന്റെ കളറിസ്റ്റ് ആയ ശിവകുമാർ ആണ് ഫൈനൽ കോപ്പി കണ്ടതിനു ശേഷം തന്റെ റിവ്യൂ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘ഇപ്പോൾ ആർ ആർ ആർ കണ്ടു. കളറിസ്റ്റ് എന്ന നിലയിൽ ഓരോ ഫ്രെയിമും ആയിരം തവണ കണ്ടെങ്കിലും ഒരു പ്രേക്ഷകനെന്ന നിലയിൽ അവസാന കോപ്പി കണ്ടപ്പോൾ ഞാൻ കൂടുതൽ വികാരഭരിതനായി. ഞാൻ ഉറപ്പിച്ച് പറയുന്നു ഇത് എല്ലാ റെക്കോർഡുകളും ബ്രേക്ക് ചെയ്യും. പുതിയ റെക്കോഡുകൾ സൃഷ്ടിക്കും. ഇത് 3,000 കോടിയിൽ കൂടുതൽ ബോക്സ്ഓഫീസിൽ നേടുകയും ഇന്ത്യയിലെ തന്നെ വൻ വിജയമായി മാറുകയും ചെയ്യും.’ – ചിത്രം കണ്ടതിനു ശേഷം ശിവകുമാർ ട്വിറ്ററിൽ ഇങ്ങനെയാണ് കുറിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…