ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായി എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമായ ആർ ആർ ആർ. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ വലിയ മാറ്റത്തിന് വഴി വെച്ചിരിക്കുകയാണ് ചിത്രം. ഇന്ത്യൻ സിനിമകളിൽ 1000 കോടി എന്ന കളക്ഷൻ മാർക്കിൽ തൊടുന്ന മൂന്നാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ആർ ആർ ആർ. 1000 കോടി ക്ലബിൽ ഇടം പിടിച്ചത് വെറും പതിമൂന്ന് ദിവസം കൊണ്ടാണ് എന്നതാണ് ഒരു പ്രത്യേകത. ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ നായകനായ ദംഗൽ എന്ന ചിത്രമാണ് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ്. ആഗോളതലത്തിൽ രണ്ടായിരം കോടി രൂപ ആയിരുന്നു ആ ചിത്രം നേടിയ ഗ്രോസ്. രണ്ടാം സ്ഥാനത്ത് എസ് എസ് രാജമൗലി തന്നെ ഒരുക്കിയ ബാഹുബലി എന്ന ചിത്രമായിരുന്നു. ബാഹുബലി 2 എന്ന ചിത്രം 1700 കോടിക്ക് മുകളിൽ ആണ് ആഗോള ഗ്രോസ് നേടിയത്.
ഏതായാലും ബാഹുബലിക്ക് ശേഷം രാജമൗലിയുടേതായി എത്തിയ ചിത്രവും വമ്പൻ ഹിറ്റായി മുന്നേറുകയാണ്. ചിത്രം ആയിരം കോടി നേടിയതിന്റെ ആഘോഷം കഴിഞ്ഞദിവസം നടന്നിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. എന്നാൽ ആഘോഷത്തോട് അനുബന്ധിച്ച് ഒരുക്കിയ റെഡ് കാർപറ്റിലേക്ക് ചെരിപ്പിടാതെയും കറുത്ത വസ്ത്രം ധരിച്ചുമാണ് രാം ചരൺ എത്തിയത്. വലിയ അയ്യപ്പഭക്തനായ രാം ചരൺ ശബരിമലയിലേക്ക് പോകാൻ വ്രതം എടുത്തിരിക്കുകയാണ്. അതുകൊണ്ട് ഇപ്പോൾ ചെരിപ്പ് ഉപയോഗിക്കാതെയാണ് നടക്കുന്നത്. ജൂനിയർ എൻ ടി ആറും ചെരിപ്പ് ഇടാതെയാണ് എത്തിയത്.
View this post on Instagram
അതേസമയം, ചടങ്ങിൽ പങ്കെടുക്കാൻ ബോളിവുഡിൽ നിന്നും താരങ്ങൾ എത്തി. രാജമൗലിക്ക് ഒപ്പം ആമിർ ഖാൻ ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആമിർ ഖാനെ കൂടാതെ ജോണി ലെവർ, മകരന്ദ് ദേശ്പാണ്ഡേ, നടി ഹുമാ ഖുറേഷി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. അതേസമയം ചിത്രത്തിൽ നായികാവേഷം ചെയ്ത ആലിയ ഭട്ട് ചടങ്ങിന് എത്തിയിരുന്നില്ല.
View this post on Instagram
View this post on Instagram