സാധിക വേണുഗോപാല്‍, സന്തോഷ് കീഴാറ്റൂര്‍, ഷോബി തിലകന് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നിതീഷ് നീലന് സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ഹോട്ട് ഡേറ്റ്. സസ്പെന്‍സ് നിലനിര്‍ത്തികൊണ്ടുള്ള ത്രില്ലര്‍ ആക്ഷന്‍ ചിത്രമാണിത്.
ഒരു ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഷോര്‍ട് ഫിലിം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. സാധിക കേന്ദ്ര കഥാപാത്രമായി എത്തുന്ന ഷോര്‍ട്ട് ഫിലിം പേര് സൂചിപ്പിക്കും പോലെ തന്നെ ചൂടന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ്. സാധിക്കയെക്കൂടാതെ മലയാളികള്‍ക്ക് ഏറെ സുപരിചിതമായ നിരവധി താരങ്ങള്‍ ഷോര്‍ട്ട് ഫിലിമില്‍ അണിനിരക്കുന്നുണ്ട്. സന്തോഷ് കീഴാറ്റൂര്‍, ഷോബി തിലകന് എന്നിവരും ഹോട്ട് ഡേറ്റില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
സാധികയുടെ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ട്. സംവിധാനം ചെയ്തിരിക്കുന്നത് നിതീഷ് നീലന് ആണ്. സിനിമയിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് സാധിക. ഷോര്‍ട് ഫിലിമിലെ താരത്തിന്റ പ്രകടനത്തിനു മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.