മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക വേണുഗോപാല്‍ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തില്‍ തന്നെ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ സഹനടിയായി അഭിനയിക്കാന്‍ സാധികയ്ക്ക് അവസരം ലഭിച്ചു. പൊറിഞ്ചു മറിയം ജോസിലാണ് ഏറ്റവും അവസാനമായി സാധിക അഭിനയിച്ചത്. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞദിവസം താരം കുറച്ച് ചിത്രങ്ങള്‍ പങ്കു വെച്ചിരുന്നു. മനോഹരമായ ഒരു ലക്ഷം കയ്യില്‍ എടുത്ത ചിത്രങ്ങള്‍ ആയിരുന്നു ഇത്. ഇളം മഞ്ഞയും ഗോള്‍ഡന്‍ കളറും ചേര്‍ന്ന ഒരു ലഹങ്ക ആയിരുന്നു ഇത്. ചിത്രത്തില്‍ അതീവ സുന്ദരിയാണ് താരം.
നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്. മോശം കമന്റുമായും ആളുകള്‍ എത്തുന്നുണ്ട്. ഒരാളുടെ അധിക്ഷേപ കമന്റ് ഇങ്ങനെയാണ് ‘ഇതെന്താ പഞ്ചായത്ത് കിണര്‍?”. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റുകള്‍ വരുന്നത് ആദ്യമായിട്ടല്ല. നിരവധി സിനിമാ സീരിയല്‍ താരങ്ങള്‍ ആണ് ഇത്തരത്തിലുള്ള സൈബര്‍ ബുള്ളിയിങ് നേരിടുന്നത്. പലപ്പോഴും ഇവര്‍ തന്നെ ഇതിനെതിരെ രംഗത്ത് വരാറുണ്ട്. പലപ്പോഴും ഇവര്‍ കിടിലന്‍ മറുപടി നല്‍കാറുണ്ട്.
എന്നാല്‍ ഇത്തവണ സാധിക മറുപടി നല്‍കിയില്ല. ഒരു പക്ഷേ പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയതു കൊണ്ട് ആവണം സാധിക ഇങ്ങനെ ഒരു തീരുമാനം എടുത്തത്. എന്നാല്‍ ഇയാള്‍ക്ക് ഒരു പ്രേക്ഷകന് നല്കിയ കമന്റാണ് ശ്രദ്ധേയം. ”ഈ ചിത്രത്തില്‍ ഒരു മര്യാദകേടും ഇല്ല. എന്നിട്ടും ഇങ്ങനെയൊക്കെ കമന്റ് ചെയ്യണം എങ്കില്‍ അതിലൂടെ വെളിപ്പെടുന്നത് നിങ്ങളുടെ സ്വന്തം സംസ്കാരം ആണ്” ഇതാണ് മറുപടിയായി ഒരു പ്രേക്ഷകന് നല്‍കിയത്.