മിനിസ്ക്രീൻ പ്രേക്ഷകർക്കും സിനിമ പ്രേക്ഷകർക്കും ഒരേപോലെ സുപരിചിതമായ മുഖമാണ് സാധിക വേണുഗോപാൽ. മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തില്‍ തന്നെ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ സഹനടിയായി അഭിനയിക്കാന്‍ സാധികയ്ക്ക് അവസരം ലഭിച്ചു. ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും സാധിക അഭിനയിച്ചിട്ടുണ്ട്. പൊറിഞ്ചു മറിയം ജോസിലാണ് ഏറ്റവും അവസാനമായി സാധിക അഭിനയിച്ചത്.
ഇപ്പോഴും സിനിമ സീരിയല്‍ രംഗത്ത് സജീവമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയയാണ് താരം. തനിക്കെതിരെ മോശമായ കമെന്റ്സ് വരുമ്പോള്‍ അതിനെതിരെ ചുട്ട മറുപടി കൊടുക്കാന്‍ ഒട്ടും മടി കാണിക്കാത്ത നടിമാരുടെ കൂട്ടത്തിലാണ് സാധികയും. ഇതൊക്കെ ഉള്ളതിനാല്‍ തന്നെ ഒരുപാട് വിമര്‍ശനങ്ങള്‍ക്കും നടി ഇരയാകാറുണ്ട്.
ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധേയയാണ് സാധിക. ഗ്ലാമര്‍ ചിത്രങ്ങളിലൂടെ താരം പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങില്‍ എത്തി. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സാധിക പതിവായി ചിത്രങ്ങള്‍ പങ്കുവെക്കാറുള്ളത്. ഫ്ളവേഴ്സ് ടീവിയിലെ സൂപ്പര്‍ ഹിറ്റ് ഗെയിം പ്രോഗ്രാം ആയ സ്റ്റാര്‍ മാജിക്കില്‍ വന്നതോടെ സാധിക കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത് താരത്തിന്റ പുത്തന്‍ ഡാന്‍സ് വീഡിയോയാണ്. ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.
View this post on Instagram